ശബരിമല സ്വര്‍ണക്കൊള്ള കേസ്:അന്വേഷണം ശരിയായ ദിശയിൽ’: ഹൈക്കോടതി

  • Home-FINAL
  • Business & Strategy
  • ശബരിമല സ്വര്‍ണക്കൊള്ള കേസ്:അന്വേഷണം ശരിയായ ദിശയിൽ’: ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസ്:അന്വേഷണം ശരിയായ ദിശയിൽ’: ഹൈക്കോടതി


ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികൾ ആരും രക്ഷപ്പെടില്ല എന്ന് ആവർത്തിച്ച് ഹൈക്കോടതി. അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലെന്നും കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജികൾ പരിഗണിക്കെയാണ് പരാമർശം. പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിലെ സ്വര്‍ണക്കൊള്ള അതിസങ്കീര്‍ണ്ണമായ കേസാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എല്ലാ കാര്യങ്ങളും നടക്കുന്നത് കോടതി മേല്‍നോട്ടത്തിലാണെന്നും അല്പം സമയം കൂടെ എസ്‌ഐടിക്ക് നല്‍കൂവെന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ളവറുടെ ഹർജി ആണ് പരിഗണിച്ചത്.

Leave A Comment