ബഹ്‌റൈൻ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന “പത്തനംതിട്ട ഫെസ്റ്റ് – ഹർഷം2026” ആറാം തിയ്യതി വെള്ളിയാഴ്ച്ച ബഹ്‌റൈൻ കേരളീയസമാജത്തിൽ അവതരിപ്പിക്കും.ആന്റോആന്റണി എം പി,കെ പി സി സി ജനറൽ സെക്രട്ടറിഅഡ്വ:പഴകുളംമധു,ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ തുടങ്ങിയ നേതാക്കൾക്കൊപ്പം ബഹ്‌റൈനിലെ സാംസ്‌ക്കാരിക സംഘടനാനേതാക്കന്മാരും പങ്കെടുക്കും.തുടർന്ന് മനോജ് മയ്യന്നൂരിന്റെ സംവിധാനത്തിൽ അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയിൽ ജനപ്രിയ കോമഡിതാരങ്ങളായ ടീം പത്തനംതിട്ട അവതരിപ്പിക്കുന്ന ഹാസ്യകലാ പ്രകടനങ്ങളും ഐഡിയ സ്റ്റാർ സിങ്ങർ ഫൈയിം മിഥുൻ,ചലച്ചിത്ര പിന്നണി ഗായിക സ്മിത,ഗായിക കീർത്തി,വിശ്വ തുടങ്ങിയ ഗായകർ നയിക്കുന്ന ലൈവ് ഓർകാസ്ട്രയോട്കൂടിയുള്ള ഗനമേളയും,ഡാൻസ് പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ്. ഈ പ്രോഗ്രാം കാണാനായി എല്ലാവരെയും ബഹ്‌റൈൻ കേരളീയസമാജത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പ്രോഗ്രാം കൺവീനർ ബിബിൻ മാടത്തേത്ത് അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 3397 0704 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

