കൂടെ ഉണ്ടാകുമെന്ന് കരുതിയിരുന്ന ചിലരാണ് മൊഴിമാറ്റിയത്: ഭാവന

  • Home-FINAL
  • Kerala
  • കൂടെ ഉണ്ടാകുമെന്ന് കരുതിയിരുന്ന ചിലരാണ് മൊഴിമാറ്റിയത്: ഭാവന

കൂടെ ഉണ്ടാകുമെന്ന് കരുതിയിരുന്ന ചിലരാണ് മൊഴിമാറ്റിയത്: ഭാവന


കൊച്ചി:കൂടെ നിൽക്കുമെന്ന് കരുതിയ ചിലരാണ് കേസിന്റെ സമയത്ത് മൊഴി മാറ്റിയതെന്നും അവരുടെ തീരുമാനത്തിൽ ഞെട്ടലില്ലെന്നും നടി ഭാവന.
പുതിയ ചിത്രമായ അനോമിയുടെ പ്രൊമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഭാവന ഇക്കാര്യങ്ങൾ സംസാരിച്ചത്. കൂടെ ആരെങ്കിലും ഉണ്ടാകുമെന്ന് ആലോചിച്ചിട്ടില്ല കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതെന്നും കേസുമായി പോയതെന്നും ഭാവന പറഞ്ഞു.
‘ഇങ്ങനെയൊരു തീരുമാനം എടുക്കുമ്പോൾ ആരൊക്കെ കൂടെയുണ്ടാകും, കൂടെയുണ്ടാകില്ല എന്തൊക്കെ ഇനി സംഭവിക്കും തുടങ്ങി ഒന്നിനെ കുറിച്ചും നമ്മൾ ആലോചിക്കില്ല. കൂടെ നിന്നവരിൽ എനിക്ക് വളരെ അടുത്ത് നിൽക്കുന്നവരുണ്ട്. അധികം പരിചയമില്ലാത്തവർ നൽകുന്ന പിന്തുണ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. അതൊക്കെ കാണുമ്പോൾ വികാരാധീനയായി പോകാറുണ്ട്. കൂടെ നിൽക്കുമെന്ന് കരുതിയിട്ട് കൂടെ നിൽക്കാത്തത് മൊഴിമാറ്റിയ ചില സാക്ഷികളെന്ന് പറയാം. ആരുടെയും പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ ആലോചിക്കുമ്പോൾ അവരൊന്നും മൊഴിമാറ്റിയതിൽ എനിക്ക് വലിയ ഞെട്ടലൊന്നുമില്ല. അത് അവരുടെ തീരുമാനമായിരുന്നു,’ ഭാവന പറഞ്ഞു.
പ്രേക്ഷകർ നൽകുന്ന പിന്തുണയെ കുറിച്ചും ഭാവന അഭിമുഖത്തിൽ വാചാലയായി. നേരിട്ട പരിചയമില്ലാത്ത നിരവധി പേർ തനിക്ക് വലിയ പിന്തുണ നൽകുന്നുണ്ടെന്നും അവരോടുള്ള നന്ദി വാക്കുകളിൽ ഒതുക്കാനാകില്ലെന്നും ഭാവന പറഞ്ഞു. പ്രേക്ഷകരുടെ സ്‌നേഹം അനുഭവിക്കാനായത് തന്റെ ഭാഗ്യമാണെന്നും നടി കൂട്ടിച്ചേർത്തു.

Leave A Comment