വിമാനയാത്രക്കിടെ ഹൃദയാഘാതം; ബഹ്റൈൻ പ്രവാസിയായ യുവാവ് മരിച്ചു

  • Home-FINAL
  • International
  • വിമാനയാത്രക്കിടെ ഹൃദയാഘാതം; ബഹ്റൈൻ പ്രവാസിയായ യുവാവ് മരിച്ചു

വിമാനയാത്രക്കിടെ ഹൃദയാഘാതം; ബഹ്റൈൻ പ്രവാസിയായ യുവാവ് മരിച്ചു


കണ്ണൂർ:ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്ക് വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അഖിൽ (36) ആണ് മരിച്ചത്. ദുബായ് ആസ്ഥാനമായ ഒരു സ്ഥാപനത്തിൽ ബഹ്‌റൈനിൽ ജോലി ചെയ്തുവരികയായിരുന്നു അഖിൽ.
യാത്ര ആരംഭിച്ച് ഏകദേശം രണ്ട് മണിക്കൂർ പിന്നിടുമ്പോൾ അഖിലിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിലിറക്കി. കണ്ണൂരിൽ ഇറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും അഖിലിന്റെ ജീവൻ രക്ഷിക്കാനായില്ല.
അഖിലിനൊപ്പം ഭാര്യയും ആറുവയസ്സുകാരിയായ മകളുമുണ്ടായിരുന്നു. അഖിലിന്റെ മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave A Comment