ബഹ്‌റൈനിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അൽ ഹിലാൽ മെഡിക്കൽ സെന്റർ, കേരള ഗാലക്സി അംഗങ്ങൾക്കായി പ്രത്യേകമായി ഏർപ്പെടുത്തിയ ‘ഗോൾഡൻ ഡിസ്‌കൗണ്ട് കാർഡ്’ പദ്ധതിയുടെ ഉദ്ഘാടനം മനാമയിൽ നടന്നു. കഴിഞ്ഞ വെള്ളിയാഴ്ച (ഫെബ്രുവരി 6) മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് കാർഡിന്റെ വിതരണോദ്ഘാടനം നടന്നു.അൽ ഹിലാൽ മെഡിക്കൽ സെന്റർ പ്രതിനിധി ഉണ്ണികൃഷ്ണൻ, കേരള ഗാലക്സി ചെയർമാൻ വിജയൻ കരുമലയ്ക്ക് ഗോൾഡൻ ഡിസ്‌കൗണ്ട് കാർഡ് കൈമാറിക്കൊണ്ട് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. കേരള ഗാലക്സിയിലെ അംഗങ്ങൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.ചടങ്ങിൽ ഗഫൂർ മയ്യന്നൂർ, സത്യൻ പേരാമ്പ്ര, മധു ഉണ്ണികൃഷ്ണൻ, ബാബു പുന്നൊളി, സനിൽ കുമാർ അതിലിയ എന്നിവർ പങ്കെടുത്തു. അംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്ന ഇത്തരം സഹകരണങ്ങൾ പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.കേരള ഗാലക്സി അംഗങ്ങൾക്ക് മികച്ച ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന ഈ കാർഡ് വരും ദിവസങ്ങളിൽ കൂടുതൽ മെമ്പർമാരിലേക്ക് എത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

