ബഹ്‌റൈനിൽ ഇന്നുവരെ ആരും നടത്താത്ത രീതിയിൽ മരം ബ്രദേഴ്സ് സംഘടിപ്പിച്ച വ്യത്യസ്തമായ ട്രഡീഷണൽ ഫുഡ് ഫെസ്റ്റിവൽ വലിയ ശ്രദ്ധ നേടി. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പരമ്പരാഗത ആഹാര വിഭവങ്ങളാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമായത്.ഏകദേശം 250-ൽ പരം വ്യത്യസ്തവും സ്വാദിഷ്ടവുമായ വിഭവങ്ങൾ എല്ലാ കുടുംബങ്ങളും ചേർന്ന് അവതരിപ്പിച്ച ഈ പരിപാടി ഭക്ഷണ പ്രേമികൾക്ക് ഒരു വേറിട്ട അനുഭവമായി മാറി.

പരിപാടിയിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങളും വൈവിധ്യമാർന്ന 250-ൽ പരം വിഭവങ്ങൾ ഒരുമിച്ച് കാണുന്നത് ആദ്യമായാണെന്ന് ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.ഈ പരിപാടി വലിയ വിജയമാക്കി തീർത്ത എല്ലാ നല്ല മനസ്സുകൾക്കും പ്രോഗ്രാം കൺവീനർ ഷാജി മൂതലയും, മരം ബ്രദേഴ്സും നന്ദി അറിയിച്ചു.

