ബഹറിനിൽ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വീ ആർ വൺ കൂട്ടായ്മക്ക് പുതിയ നേതൃത്വത്തിന്റെ കീഴിൽ ഫാമിലി ഒത്തു ചേരലും വിന്റർ കാമ്പയിനും നടത്തി.മനാമ ഹാപ്പി ഗാർഡനിൽ വെച്ചു വെള്ളിയാഴ്ച്ച നടത്തിയ പരിപാടിയിൽ നൂറിൽ പരം ആളുകൾ പങ്കെടുത്തു. അംഗങ്ങളുടെ വിവിധ ഇനം കലാപരിപാടികളും മത്സരങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടി.

പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പും പരിപാടിയിൽ വെച്ച് വിതരണം നടത്തി. ഇസ്മായിൽ ദുബൈപടി, ഷഫീൽ യൂസഫ് ,ഹക്കീം കണ്ണൂർ ,അൻവർ ഷാൻ നീലഗിരി ,നാസർ ഹലീമാസ്,ആഷിഖ് അൽ റബീഹ്,മുജൂസ് മുന്ന,അരുൺ ചന്ദ്രൻ, മുബീന മൻഷീർ ,മുഫീദ മുജീബ് ,ഗീതു സതീഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജസീൽ കാപ്പാട്,അഫ്സൽ അബ്ദുള്ള,ഇസ്മായിൽ തിരൂർ,ഹിജാസ് വലിയകത്തു,ആബിദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു റഫീഖ് തയ്യിൽ നന്ദിയും പറഞ്ഞു

