ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എം മുരളി എക്സ് എം എൽ എ അനുസ്മരണം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എം മുരളി എക്സ് എം എൽ എ അനുസ്മരണം സംഘടിപ്പിച്ചു

ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എം മുരളി എക്സ് എം എൽ എ അനുസ്മരണം സംഘടിപ്പിച്ചു


ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ എം മുരളി എക്സ് എം എൽ എ അനുസ്മരണം ഒഐസിസി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചയ്തു.ഇരുപതു വർഷക്കാലം മാവേലിക്കരയുടെ എം എൽ എ ആയി പ്രവർത്തിച്ച എം മുരളി സാധാരണക്കാരോട് ഒപ്പം പ്രവർത്തിച്ച നേതാവ് ആയിരുന്നു എന്ന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു കെ എസ് യൂ സംസ്ഥാന പ്രസിഡന്റ്‌, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി, കെ പി സി സി ജനറൽ സെക്രട്ടറി പ്രവർത്തിച്ച എം മുരളി എപ്പോളും നാട്ടുകാരുടെ സുഖ,ദുഃഖങ്ങളിൽ കൂടെ നിന്ന നേതാവ് ആയിരുന്നു എന്നും നേതാക്കൾ അഭിപ്രായപെട്ടു. ഒഐസിസി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്‌ സന്തോഷ്‌ ബാബു അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ബൈജു ചെന്നിത്തല സ്വാഗതം പറഞ്ഞു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ദേശീയ ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ സി,പ്രദീപ്‌ മേപ്പയൂർ, ജേക്കബ് തേക്ക്‌തോട്, ദേശീയ വൈസ് പ്രസിഡന്റ്‌ മാരായ ഗിരീഷ് കാളിയത്ത്,സിൻസൺ പുലിക്കോട്ടിൽ, ഐ വൈ സി ചെയർമാൻ നിസാർ കുന്നംകുളം,ഒഐസിസി നേതാക്കൾ ആയ ജോയ് ചുനക്കര,റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്,വിനയ ചന്ദ്രൻ നായർ, ചന്ദ്രൻ വളയം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. വിൻസന്റ് കക്കയം, ബിജുബാൽ സി കെ,പ്രദീപ്‌ മൂടാടി, തോമസ് ഫിലിപ്പ് ,അനിൽ കുമാർ, കുഞ്ഞുമുഹമ്മദ്‌, നൗഷാദ്, അബ്ദുൽ സലാം മുയിപ്പോത്ത്, ശ്രീജിത്ത്‌ എന്നിവർ നേതൃത്വം നൽകി.

Leave A Comment