കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ അവസാന വാരമെന്ന് സൂചന

  • Home-FINAL
  • Kerala
  • കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ അവസാന വാരമെന്ന് സൂചന

കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ അവസാന വാരമെന്ന് സൂചന


തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ അവസാന വാരം ഉണ്ടായേക്കുമെന്ന് സൂചന.പ്രഖ്യാപനം മാർച്ച് 15ന് മുമ്പുണ്ടാകും. തിരഞ്ഞെടുപ്പിന് മുന്നോടിയായ സുരക്ഷാ വിലയിരുത്തലുകൾ കമ്മിഷൻ ഏകദേശം പൂർത്തിയാക്കി. ഈ മാസം അവസാനം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ ഡോ. സുഖ്വിന്ദർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ കേരളം സന്ദർശിക്കും.

കേരളത്തിൽ ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ ആറിനായിരുന്നു. വോട്ടെണ്ണൽ മേയ് രണ്ടിനും. റമദാൻ, ഈസ്റ്റർ, ദുഃഖ വെള്ളി, വിഷു തുടങ്ങിയ ആഘോഷങ്ങളും പരീക്ഷകളും കാലാവസ്ഥയും പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, വിന്യാസം എന്നിവ ഫെബ്രുവരി 28ന് മുമ്പ് പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിനൊപ്പം അസം, ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

Leave A Comment