തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ ടി എം സി എ യുടെ 2026 ലെ പ്രഥമ എക്സിക്യൂട്ടീവ് മീറ്റിംഗ് പുതിയ നേതൃത്വത്തിനു കീഴിൽ മനാമയിലെ വച്ചു നടത്തി.മുൻ പ്രസിഡന്റ് ഷംസുദ്ദീന്റെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ മീറ്റിംഗ്ന് നിയുക്ത പ്രസിഡന്റ് ഫിറോസ് മാഹി അധ്യക്ഷതവഹിച്ചു.സെക്രട്ടറി നവാസ് മീറ്റിങ്ങിലെ അജണ്ട വിശധീകരിച്ച് പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി കഴിഞ്ഞ ജനറൽബോഡി മീറ്റിങ്ങിനെ കുറിച്ച് അവലോകനം നടത്തി. റമദാൻ മാസം തുടങ്ങുന്നതിനു മുൻപ് 8 ഓളം പള്ളികളിൽ കുടിവെള്ള വിതരണം നടത്താൻ തീരുമാനിച്ചു,ടിഎംസിഎയുടെ നോമ്പുതുറക്കുള്ള തീയതിയും സ്ഥലവും തിരഞ്ഞെടുത്തു,എക്സിക്യൂട്ടീവ് അംഗങ്ങൾക്കിടയിൽ സക്കാത്തിന്റെ വിഹിതം ഓഫർ ചെയ്തു.മിഥിലാജ് നന്ദി പറഞ്ഞ യോഗം പത്തര മണിയോടെ സമാപിച്ചു

