ലോകം കണ്ട ഏറ്റവും വലിയ കൊള്ള നടന്നത് ശബരിമലയിൽ -അഡ്വ. പഴകുളം മധു

  • Home-FINAL
  • Business & Strategy
  • ലോകം കണ്ട ഏറ്റവും വലിയ കൊള്ള നടന്നത് ശബരിമലയിൽ -അഡ്വ. പഴകുളം മധു

ലോകം കണ്ട ഏറ്റവും വലിയ കൊള്ള നടന്നത് ശബരിമലയിൽ -അഡ്വ. പഴകുളം മധു


ശബരിമലയിൽ 2019 മുതൽ 2024 വരെ നടന്നത് ലോകം കണ്ട ഏറ്റവും വലിയ കൊള്ള ആണെന്ന് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തിയ ഹർഷം 2026 ഉദ്ഘാടന പ്രസംഗത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ആരോപിച്ചു.ഈ കാലയളവിൽ സി പി എം നാമനിർദേശം ചെയ്യുന്ന ആളുകൾ ആണ് ദേവസ്വം ബോർഡ് പ്രസിഡന്റും, ബോർഡ് മെമ്പർമാരും ആയിട്ട് ഇരിന്നിട്ടുള്ളത്. ജയകൃഷ്ണൻ എന്ന പത്തനംതിട്ട ജില്ലക്കാരൻ ആയ ജഡ്ജി തന്റെ കൈയിൽ വന്ന അവസരത്തിൽ കേരള ഹൈകോടതിക്ക്‌ നൽകിയ റിപ്പോർട്ടിൽ ആണ് ശബരിമലയിൽ നടന്ന കൊള്ളയെ പറ്റി ലോകം അറിയുന്നത്. അതിനെതിരെ നടപടി എടുക്കാൻ സർക്കാരിന് കഴിയുന്നില്ല. ആ കൊള്ളയിൽ പെട്ട പ്രതികൾ ഓരോരുത്തർ ആയി ജാമ്യം ലഭിച്ചു ജയിലിൽ നിന്ന് പുറത്ത് വരുന്നു.കൃത്യമായി അന്വേഷണം നടത്തി കൃത്യസമയത്ത് കുറ്റപത്രം കോടതിയിൽ സമർപ്പിക്കാതെ ഇരുന്നത് കൊണ്ട് സ്വഭാവിക ജാമ്യം ആണ് ലഭിച്ചിട്ടുള്ളത്, അല്ലാതെ അവർ കുറ്റം ചെയ്യാതെ ഇരുന്നത് കൊണ്ടല്ല എന്നും പഴകുളം മധു ആരോപിച്ചു.നമ്മുടെ നാടിന്റെ ആകുലതകളിൽ ചർച്ചകൾ നടത്തുവാനും, പ്രതികരിക്കാനും താല്പര്യം ഉള്ള സമൂഹമാണ് പ്രവാസലോകത്ത് ഉള്ളത്. കേരളത്തിൽ ഇരുന്ന് കൊണ്ട് കേരള രാഷ്ട്രീയത്തെയും, കേരളത്തിലെ സാമൂഹ്യ ചലനങ്ങളെയും വിലയിരുത്തുന്നതിനെക്കാൾ കൂടുതലായി, ഓരോ സ്പന്ദനങ്ങളെയും അതാതു നിമിഷങ്ങളിൽ തിരിച്ചറിയാൻ, വിലയിരുത്താൻ, പ്രതികരിക്കാൻ നിങ്ങൾ കാണിക്കുന്ന താല്പര്യം എത്ര വർണിച്ചാലും മതി വരില്ല. കേരളം ഇന്ന് സങ്കീർണ്ണമായ ചില പ്രശ്നങ്ങളിലൂടെ ആണ് കടന്ന് പോകുന്നത്. നമ്മുടെ രാജ്യം തന്നെ അങ്ങനെയാണ്. നമ്മുടെ പാർലമെന്റ് സമ്മേളനം നടന്ന് കൊണ്ട് ഇരിക്കുന്ന വേളയിൽ, രാജ്യത്ത് ഉയർന്നു വന്ന നിരവധി പ്രശ്നങ്ങളിൽ പ്രവാസികളെയും ആശങ്കപെടുത്തുണ്ട് എന്നതിൽ സംശയം ഇല്ല. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെ പോലും സംസാരിക്കാൻ അനുവദിക്കാത്ത നടപടി ആണ് സ്വീകരിച്ചുപോരുന്നത്. പാർലിമെന്റ് എന്തിനുവേണ്ടിയാണ് ചേരുന്നത്, സംവാദത്തിന് വേണ്ടിയാണ് പാർലമെന്റ് ചേരുന്നത്. അതിന്റെ സാധ്യത തീരെ ഇല്ലാത്ത ഇടമായി നിയമനിർമ്മാണ സഭകൾ മാറുന്നു. എത്രമാത്രം ഭീതിജനകമായ അവസ്ഥയിലൂടെ ആണ് നമ്മുടെ രാജ്യം കടന്ന് പോയികൊണ്ട് ഇരിക്കുന്നത് എന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ് നമ്മുടെ പാർലമെന്റ്. മുൻ കരസേന മേധാവി എഴുതിയ പുസ്തകത്തിലെ ഉദ്ധരണികൾ പാർലമെന്റിൽ ഉയർത്തിയതിന്റെ പേരിൽ ആണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസ്സപെടുത്താൻ രാജ്യത്തെ മന്ത്രിമാർ ഉൾപ്പെടെ ഉള്ളവർ തയാറായത്. രാജ്യത്തിന്റെ ലോകസഭ സ്പീക്കർ പ്രതിപക്ഷ നേതാവ് പ്രസംഗിക്കേണ്ട എന്ന് തീരുമാനിച്ചത് എത്ര വിചിത്രമായ കാര്യമാണ്.പാർലമെന്റിനുള്ളിലും, പാർലമെന്റിനു പുറത്തുള്ള ഭരണഘടന സ്ഥാപനങ്ങളിലും എല്ലാം ഫാസിസത്തിന്റെ തേർവ്വാഴ്ച നടന്നുകൊണ്ടിരിക്കുന്നു. പാർലമെന്ററി ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ റോൾ ഏറ്റവും പ്രധാനമാണ്. പ്രതിപക്ഷ നേതാവ് എന്നത് ലോക് സഭയിലെയും, രാജ്യസഭയിലെയും ഒരു വിഭാഗം ജനങ്ങളുടെ പ്രതിനിധി ആണ്. ആവരുടെ ഫീലിംഗ്, അവരുടെ നിർദേശങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരം പ്രധാനമന്ത്രി യെ പോലെ പ്രതിപക്ഷ നേതാവിനും ഉണ്ട്, പക്ഷെ പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കുന്നില്ല. പ്രധാനമന്ത്രി സംസാരിക്കുമ്പോൾ പോലും പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നിന്നാൽ സംസാരിക്കാൻ അനുവദിക്കുക എന്നതാണ്.ജവഹർലാൽ നെഹ്‌റു മുതൽ ഉള്ള കീഴ് വഴക്കം. ആ കീഴ് വഴക്കം ഒഴിവാക്കി ആണ് ഇന്ന് മുന്നോട്ട് പോകുന്നത്. ഇതൊക്കെ കണ്ടും, കേട്ടും നമ്മൾ അടിമകളെ പോലെ മാറുന്ന ഭീതിജനകമായ സാഹചര്യമാണ്. പണ്ട് വിദേശ രാജ്യങ്ങളുടെ കോളനി ആയിരുന്നു ഇന്ത്യ എങ്കിൽ, ഇന്ന് ഇന്ത്യയിൽ ഉള്ള ഫാസിസ്റ്റുകളുടെ കോളനി ആയി ഇന്ത്യ മാറുന്ന കാഴ്ച കണ്ടുകൊണ്ട് നിശബ്ദത പാലിച്ചു കൊണ്ട് ഇരിക്കാൻ ആണ് നമ്മൾ തീരുമാനിക്കുന്നത് എങ്കിൽ നമ്മുടെ, നിങ്ങളുടെ സ്വപ്നത്തിൽ ഉള്ള ഇന്ത്യ ആയിരിക്കില്ല നിങ്ങൾ തിരിച്ചു നാട്ടിലേക്ക് വരുമ്പോൾ ഉള്ള ഇന്ത്യ. നമ്മുടെ രാജ്യം പരമാധികാരമുള്ള റിപ്പബ്ലിക് രാജ്യമാണ്. 1950 മുതൽ ഭരണഘടനയിൽ അതിഷ്ഠിതമായി പ്രവർത്തിച്ചു വരുന്ന നമ്മുടെ രാജ്യം ഇന്ന് നിയന്ത്രിക്കുന്നത് അമേരിക്കൻ പ്രസിഡന്റ്‌ ആണ്. പ്രധാനമന്ത്രിയോ, ക്യാബിനറ്റിലോ, പാർലമെന്റിലോ ആലോചിക്കാതെ, നിർണ്ണായകമായ പല തീരുമാനങ്ങളും, ഓപ്പറേഷൻ സിന്ദൂർ അടക്കം, ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങണം എന്നത് അടക്കം, ഏത് രാജ്യങ്ങളുമായി ഇന്ത്യക്ക് ബന്ധങ്ങൾ വേണം, സൗഹൃദങ്ങൾ വേണം, ഏതൊക്കെ രാജ്യങ്ങളുടെ നിലപാടുകളെ ഇന്ത്യ എതിർക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള ഇന്ത്യയുടെ പരമാധികാരം അമേരിക്കൻ പ്രസിഡന്റിന്റെ കൈയിൽ വച്ച് നീട്ടി കൊണ്ട്, ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു നോക്കുകുത്തിയെ പോലെ ഇരിക്കുന്നു. ഇങ്ങനെ ആയിരുന്നില്ല ഇന്ത്യ, ജവഹൃലാൽ നെഹ്‌റു വിന്റെ കാലത്ത്, ലാൽബഹാദൂർ ശാസ്ത്രിയുടെ കാലത്ത്, ഇന്ദിരാ ഗാന്ധിയുടെ കാലത്ത്, രാജീവ്‌ ഗാന്ധിയുടെയും, നരസിംഹറാവുവിന്റെയും, ഡോ. മൻമോഹൻ സിങ് ന്റെയും എന്തിന് എ ബി വജ്പെയി യുടെ കാലത്ത് പോലും ഉണ്ടായിരുന്ന അന്തർ ദേശീയ അംഗീകാരം നഷ്ടപെട്ടിരിക്കുന്നു.എസ് ഐ ആർ എന്ന പേരിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് ആളുകളെ ഒഴിവാക്കുന്നു. ഇതിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തുന്ന പോരാട്ടം നമ്മൾ കണ്ടു, പക്ഷെ കേരള മുഖ്യമന്ത്രി ഇതിനെതിരെ പ്രതികരിച്ചു നമ്മൾ കണ്ടില്ല. ഡൽഹിയിൽ വർഗീയ ഫാസിസം ആണെങ്കിൽ, കേരളത്തിൽ രാഷ്ട്രീയ ഫാസിസമാണ്. 2021ൽ കോവിഡ് കാലത്ത് ഒട്ടേറെ തട്ടിപ്പുകൾ നടത്തി ആണ് ഇന്നത്തെ ഗവൺമെന്റ് അധികാരത്തിൽ വന്നത്. കേരളത്തിൽ ജീവിക്കുന്ന ചെറുപ്പക്കാരുടെ പ്രതീക്ഷ നശിച്ചിരിക്കുന്നു. കേരളത്തിൽ ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞു വരുന്നു. കോളേജുകൾ ശൂന്യം ആകുന്നു. പരമ്പരാഗതകോഴ്‌സുകൾ പഠിപ്പിക്കുന്ന കോളേജുകൾ കിളികൾ കഴിയുന്ന കൂടുകൾ പോലെ ആകുന്നു. അവിടെ പഠിക്കാൻ ആളുകൾ ഇല്ല. എന്തുകൊണ്ടാണ് കേരളത്തിൽ നമ്മുടെ കുട്ടികൾക്ക് പഠിക്കാൻ ആഗ്രഹം ഇല്ലാത്തത്. ഇവിടെ പഠിച്ചാൽ അവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ സാധിക്കില്ല എന്ന് നമ്മുടെ കുട്ടികൾ മനസ്സിലാക്കുന്നു. കോടി കണക്കിന് രൂപയാണ് ഓരോ ദിവസവും നമ്മുടെ ബാങ്ക് കൾ മുഖേന വിദേശ രാജ്യങ്ങളിലേക്ക് അയച്ചു കൊടുക്കുന്നത് നമ്മുടെ കുട്ടികളുടെ ഫീസിനും, മറ്റ് ആവശ്യങ്ങൾക്കും ആയിട്ട്. ഇതൊന്നും നമ്മുടെ ഭരണാധികാരികൾക്ക് ഇതൊന്നും ഒരു പ്രശ്നം അല്ല.നമ്മുടെ പ്രധാനമന്ത്രി ഇന്ത്യയിലെ മാധ്യമങ്ങളെ കാണാറില്ല, അവരോട് സംസാരിക്കാറില്ല. അത് പോലെയാണ് നമ്മുടെ മുഖ്യമന്ത്രിയും. ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് നിർഭയമായി മാധ്യമങ്ങളുടെ മുന്നിൽ തുറന്ന് സംവാദിക്കുന്നു, സദസിനോട്, പിഞ്ച് കുഞ്ഞുങ്ങളോട് പോലും സംസാരിക്കുന്നു. മൂല്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് നമ്മുടെധീരനായ നേതാവ് നടത്തുന്ന പോരാട്ടങ്ങൾക്ക്‌ പിന്തുണ കൊടുക്കുവാൻ എല്ലാവരും തയ്യാറാകണം എന്നും അഡ്വ. പഴകുളം മധു അഭിപ്രായപെട്ടു. മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ പ്രൊഫ. സതീശ് കൊച്ചുപറമ്പിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സും, ഐക്യജനാധിപത്യമുന്നണിയും ജില്ലയിൽ നേടിയ വിജയം നേതാക്കളുടെയും, പ്രവർത്തകരുടെയും ഒറ്റകെട്ടായുള്ള പ്രവർത്തനത്തിന്റെ വിജയം ആയിരുന്നു. ജില്ലാ പഞ്ചായത്തും നാലിൽ മൂന്ന് മുനിസിപ്പാലിറ്റിയും, ജില്ലയിലെ എല്ലാ ബ്ലോക്ക്‌ പഞ്ചത്തുകളും, മുപ്പത്തിഎട്ട് ഗ്രാമപഞ്ചായത്ത്‌ കളിലും വിജയം നേടാൻ സാധിച്ചു എന്നും, നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളും ഐക്യജനാധിപത്യ മുന്നണിക്ക്‌ ഒപ്പം നിൽക്കും എന്നും പ്രൊഫ. സതീശ് കൊച്ചുപറമ്പിൽ അഭിപ്രായപെട്ടു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജയ് ഇന്ദുചൂഡൻ ആശംസപ്രസംഗത്തിൽ തൊഴിൽ ഇല്ലാതെ വലയുന്ന യുവജനങ്ങളും, വിദ്യാഭ്യാസ കാലഘട്ടത്തിൽ മുതൽ വിദേശത്തേക്ക് കയറി പോകുന്ന നമ്മുടെ യുവജനങ്ങൾ പ്രതീക്ഷ നഷ്ടപെട്ട സമൂഹമായി മാറികൊണ്ട് ഇരിക്കുവാണ് എന്നും, പുതിയ സർക്കാരിൽ യുവാക്കൾക്ക് പ്രതീക്ഷയുണ്ടെന്നും അഭിപ്രായപെട്ടു.ഒഐസിസി ജില്ലാ പ്രസിഡന്റ്‌ അലക്സ്‌ മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹർഷം 2026 ന്റെ ചെയർമാൻ സൈദ് എം എസ് ആമുഖപ്രഭാഷണം നടത്തി, ജനറൽ കൺവീനർ ജീസൺ ജോർജ് സ്വാഗതം ആശ്വസിച്ചു. ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഒഐസിസി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം,സി പി വർഗീസ്, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം, ദേശീയ വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ സി, ജേക്കബ് തേക്ക്‌തോട്, വൈസ് പ്രസിഡന്റ്‌ അഡ്വ. ഷാജി സാമൂവൽ, വിഷ്ണു വി, ഐ വൈ സി ചെയർമാൻ നിസാർ കുന്നംകുളത്തിൽ, വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി മാത്യു, ജോൺസൻ കല്ലുവിളയിൽ, റോബി തിരുവല്ല, വിനോദ് ദാനിയേൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ജീവകാരുണ്യ മേഖലയിൽ സംഭാവനകൾ നൽകുന്ന ലെനി പി മാത്യു, ലൈജു പി മാത്യു എന്നിവരെ നേതാക്കൾ ആദരിച്ചു. സെക്രട്ടറി ഇൻചാർജ് ശോഭ സജി നന്ദി രേഖപ്പെടുത്തി. പ്രോഗ്രം കൺവീനർ ബിബിൻ മാടത്തേത്ത്,സിജി തോമസ്, ജോൺസൻ ടി തോമസ്, എ പി മാത്യു, കോശി ഐപ്പ്, സിബി അടൂർ, ഷാജി ഡാനി, ബ്രയിറ്റ് രാജൻ, , പ്രിൻസ് ബഹന്നാൻ, ബിനു മാമ്മൻ, എബിൻ ആറൻമുള , ബിനു കോന്നി,ഷാജി തോമസ്സ് തിരുവല്ല ,റോബിൻ ജോർജ്, സജി മത്തായി, റെജി ചെറിയാൻ, സന്തോഷ് ബാബു, ജോർജ് യോഹന്നാൻ,എന്നിവർ നേതൃത്വം നൽകി. ഔറ ആർട്സ് ന്റെ ബാനറിൽ മനോജ്‌ മയ്യന്നൂർ ആയിരുന്നു ഹർഷം 2026ന്റെ സംവിധാനം നിർവഹിച്ചത്.

Leave A Comment