വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ‘ലക്ഷ്യം 2026’ എന്ന പേരിൽ കരിയർ ഗൈഡൻസ് പരിപാടി വോയ്‌സ് ഓഫ് ആലപ്പിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.കേരള സർക്കാരിന്റെ കീഴിലുള്ള ദേശീയ തൊഴിൽ – കരിയർ കൗൺസിലിംഗ് വിഭാഗവുമായി സഹകരിച്ചു കൊണ്ടാണ് ഫ്രീ വെബ്ബിനാർ സംഘടിപ്പിച്ചത്. നാൽപ്പത്തി അഞ്ചിൽ അധികം കുട്ടികളും അവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു.പ്രമുഖ കരിയർ കൗൺസിലർ വി. ആർ. രാജേഷ് ക്ലാസ് നയിച്ചു. വരാനിരിക്കുന്ന പരീക്ഷകൾക്ക് എങ്ങനെ തയ്യാറെടുക്കാം, പഠന സമയം എങ്ങനെ ക്രമീകരിക്കാം, രക്ഷിതാക്കൾ എങ്ങനെ ഉചിതമായ പിന്തുണ നൽകണം തുടങ്ങിയ വിഷയങ്ങളാണ് ക്ലാസിൽ ഉൾപ്പെടുത്തിയത്. ഉപകാരപ്രദമായ ക്ലാസിനൊപ്പം, കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ ദൂരീകരിക്കുന്ന ചോദ്യോത്തര സെഷനും ഉണ്ടായിരുന്നു. പരീക്ഷാ ഭയം എങ്ങനെ മാറ്റാം, പരീക്ഷയെ ധൈര്യത്തോടെ എങ്ങനെ അഭിമുഖീകരിക്കാം തുടങ്ങിയ വിവിധ സംശയങ്ങൾക്കും ഭാവി കരിയറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും വിശദമായ മറുപടി അദ്ദേഹം നൽകി.
വോയ്‌സ് ഓഫ് ആലപ്പി സംഘടിപ്പിച്ച മൂന്നാമത് കരിയർ ഗൈഡൻസ് ക്ലാസായിരുന്നു ഇത്. പരിപാടിയുടെ കോ-ഓർഡിനേറ്ററായി ഗിരീഷ് കുമാർ പ്രവർത്തിച്ചു. രജിസ്ട്രേഷൻ ചുമതലകൾ ദീപക് തണൽ നിർവഹിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി, ഏരിയ കമ്മിറ്റി, ലേഡീസ് വിംഗ് എന്നിവരുടെ മികച്ച പിന്തുണയോടെയാണ് പരിപാടി വിജയകരമായി പൂർത്തിയാക്കിയത്. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും വരാനിരിക്കുന്ന പരീക്ഷകൾ ഭയമില്ലാതെ നേരിടാനും ഭാവി സുന്ദരമാക്കാനും വോയ്‌സ് ഓഫ് ആലപ്പിയുടെ ആശംസകൾ അറിയിച്ചു.

