ഊബറിനെ മൂന്ന് ദിവസം ബഹിഷ്കരിക്കും; കേരളത്തിൽ ഓൺലൈൻ ടാക്സി-ഗിഗ് പണിമുടക്ക് നാളെ മുതൽ

  • Home-FINAL
  • Kerala
  • ഊബറിനെ മൂന്ന് ദിവസം ബഹിഷ്കരിക്കും; കേരളത്തിൽ ഓൺലൈൻ ടാക്സി-ഗിഗ് പണിമുടക്ക് നാളെ മുതൽ

ഊബറിനെ മൂന്ന് ദിവസം ബഹിഷ്കരിക്കും; കേരളത്തിൽ ഓൺലൈൻ ടാക്സി-ഗിഗ് പണിമുടക്ക് നാളെ മുതൽ


തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ ചൊവ്വാഴ്ച മുതൽ മൂന്നു ദിവസം പണിമുടക്കും. ടാക്സി കുത്തകയായ ഊബറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ആപ്പ് ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഊബർ ഡ്രൈവർമാർക്ക് പുറമെ സൊമാറ്റോ, സ്വിഗ്ഗി തൊഴിലാളികളും പണിമുടക്കിൽ പങ്കുചേരും.

മിനിമം ടാക്‌സി നിരക്ക് നടപ്പാക്കുക, പ്രതിദിന സബ്‌സ്‌ക്രിപ്ഷന്‍ തുക (165) കുറയ്കുക, അക്കൗണ്ടുകള്‍ ഏകപക്ഷീയമായി ബ്ലോക്ക് ചെയ്യുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും തൊഴിലാളികള്‍ മുന്നോട്ട് വയ്ക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ രാവിലെ 10-ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. മൂന്ന് ദിവസം ഊബര്‍ ആപ്പ് പൂര്‍ണ്ണമായും ഓഫ്ലൈന്‍ ആക്കുമെന്നും യാത്രാക്ലേശം ഒഴിവാക്കാന്‍ ‘കേരള സവാരി’ വഴി സര്‍വീസ് നടത്തുമെന്നും തൊഴിലാളികള്‍ അറിയിച്ചു.

Leave A Comment