വോയ്‌സ് ഓഫ് ആലപ്പി – വനിതാവിഭാഗം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • വോയ്‌സ് ഓഫ് ആലപ്പി – വനിതാവിഭാഗം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

വോയ്‌സ് ഓഫ് ആലപ്പി – വനിതാവിഭാഗം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു


വോയ്‌സ് ഓഫ് ആലപ്പി- ലേഡീസ് വിങ് സംഘടിപ്പിച്ച വിന്റർ ക്യാമ്പ് കർസാക്കാനിലെ ഗ്ലോറിയ ഗാർഡനിൽ നടന്നു. ലേഡീസ് വിങ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അടക്കം നൂറിലധികം പേർ പങ്കെടുത്തു. രാത്രി 8 മണിക്ക് ആരംഭിച്ച് പുലർച്ച 2 മണി വരെ നീണ്ടുനിന്ന ക്യാമ്പ് വൈവിധ്യമാർന്ന പരിപാടികൾകൊണ്ട് ശ്രദ്ധേയമായി.

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾക്കൊപ്പം, രസകരമായ മത്സരങ്ങളും ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, കോർഡിനേറ്റർ ആശ സിബിൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ആതിര ധനേഷ്, നിസ്സി ശരത്, ബാഹിറ അനസ്, വീണ വൈശാഖ് എന്നിവർ നേതൃത്വം നൽകി.

Leave A Comment