പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ (PPMA) ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ട്രീ ഓഫ് ലൈഫിന് സമീപമുള്ള ടെന്റിൽ വിന്റർ ടെന്റ് പാർട്ടി സംഘടിപ്പിച്ചു. ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.അസോസിയേഷൻ പ്രസിഡന്റ് അനീഷ് ആലപ്പുഴയുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അജ്മൽ കായംകുളം സ്വാഗത പറഞ്ഞു.കുട്ടികളുടെ കലാപരിപാടികൾ, വിവിധ വിനോദ ഗെയിമുകൾ, സംഗീത പരിപാടികൾ തുടങ്ങിയവ ചടങ്ങിനെ കൂടുതൽ ആവേശകരമാക്കി.സുനിൽ സുശീലന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് വിന്റർ ടെന്റ് പാർട്ടി ഏകോപിപ്പിച്ചത്. അംഗങ്ങൾ തമ്മിലുള്ള ഐക്യവും സൗഹൃദവും കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെയാണ് സമാപിച്ചത്.പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവര്ക്കും , ഭാരവാഹികളായ സനോജ് ഭാസ്കരൻ, മുഹമ്മദ് ഇറക്കൽ, ഷാജി സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് മാവേലിക്കര, അനിൽകുമാർ, പ്രകാശ്, അനിത, ലിബീഷ്, ശ്യാമള, ലൗലി, ജോബി എന്നിവർക്കും പ്രത്യേക നന്ദി അറിയിച്ചു.

