കോഴിക്കോട്: പാളയത്തെ ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം. കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിലേക്ക് തീപടർന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരുമടക്കം തീ നിയന്ത്രിക്കാൻ സ്ഥലത്തുണ്ട്. ആറ് മണിക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്. നാല് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തുണ്ട്.
കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ജീവനക്കാരോ ജനങ്ങളോ കെട്ടിടത്തിൽ കുടുങ്ങിക്കിടപ്പില്ല എന്നാണ് വിവരം. 2023 ഏപ്രിലിലും ജയലക്ഷ്മി സിൽക്ക്സിൽ തീപിടിത്തമുണ്ടായിരുന്നു.

