ഗൾഫ് മേഖലയിലെ സിറോ മലബാർ സഭയുടെ അപ്പോസ്തോലിക് വിസിറ്റേറ്റർ റവ. ഫാ. ജോളി വടക്കൻ ബഹ്റൈൻ മീഡിയ സിറ്റി സന്ദർശിച്ചു.സിറോ മലബാർ വിശ്വാസ സമൂഹത്തെ കാണുന്നതിനായി ബഹ്റൈനിൽ എത്തിയതായിരുന്നു ഫാ. ജോളി വടക്കൻ. ബഹ്റൈൻ മീഡിയ സിറ്റിയിൽ എത്തിയ അദ്ദേഹത്തെ ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈത്താരത്ത് ബോക്കെ നൽകി സ്വീകരിക്കുകയും ബിഎംസി സോളിഡാരിറ്റി ബഹറിനുമായി ചേർന്ന് പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിയെക്കുറിച്ച് വിശദമാക്കുകയും ബഹറിൻ മീഡിയ സിറ്റിയുടെ മറ്റു പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.

ചടങ്ങിൽ ബിഎംസി എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ,ഷിനോയി പുളിക്കൽ മറ്റു ബിഎംസി കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
റവ. ഫാ. ജോളി വടക്കനും ഷിനോയ് പുളിക്കലും തമ്മിലുള്ള പ്രത്യേക ഇൻറർവ്യൂ ബിഎംസി ഗ്ലോബൽ ലൈവിൻ്റെ ഫേസ്ബുക്ക് യൂട്യൂബ് ചാനലിലൂടെ ബുധനാഴ്ച വൈകീട്ട് 8 മണിക്ക് പ്രേക്ഷകരിലേക്ക് എത്തും . ബിഎം സിയുടെ പ്രവർത്തനങ്ങൾചോദിച്ചറിഞ്ഞ റവ. ഫാ ജോളി വടക്കൻ ജന നന്മക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഫ്രാൻസിസ് കൈതാരത്തിനു ബഹ്റൈൻ മീഡിയ സിറ്റിയെ മുന്നോട്ടു നയിക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചു.

