എസ് കെ പൊറ്റെക്കാട് സ്മാരക സാഹിത്യ പ്രതിഭാപുരസ്‌കാരം ബഹ്‌റൈൻ പ്രവാസിയും എഴുത്തുകാരനും സംവിധായകനുമായ അജിത് നായർക്ക്

  • Home-FINAL
  • Business & Strategy
  • എസ് കെ പൊറ്റെക്കാട് സ്മാരക സാഹിത്യ പ്രതിഭാപുരസ്‌കാരം ബഹ്‌റൈൻ പ്രവാസിയും എഴുത്തുകാരനും സംവിധായകനുമായ അജിത് നായർക്ക്

എസ് കെ പൊറ്റെക്കാട് സ്മാരക സാഹിത്യ പ്രതിഭാപുരസ്‌കാരം ബഹ്‌റൈൻ പ്രവാസിയും എഴുത്തുകാരനും സംവിധായകനുമായ അജിത് നായർക്ക്


മലയാളയാത്രാ വിവരണരംഗത്തെ കുലപതിയായ എസ്.കെ. പൊറ്റെക്കാട്ടിന്റെ സ്മരണാർത്ഥം നൽകി വരുന്ന ഈ വർഷത്തെ സാഹിത്യപ്രതിഭാ പുരസ്‌കാരം ബഹ്‌റൈൻ പ്രവാസിയും എഴുത്തുകാരനും സംവിധായകനുമായ അജിത് നായർക്ക്.ഫെബ്രുവരി 28-ന് മാഹി കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.മൂന്ന് പതിറ്റാണ്ടിലേറെയായി ബഹ്‌റൈൻ പ്രവാസിയാണ് അജിത് നായർ. സാഹിത്യം, സിനിമാ സംവിധാനം, ഛായാഗ്രഹണം, യാത്ര തുടങ്ങിയ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാളാണ് അജിത് നായർ . ഏറ്റവും പുതിയ പുസ്തകമായ ‘പറഞ്ഞാലും തീരാത്ത കഥകൾ’ എന്ന കൃതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനുഷ്യജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ ആഴമുള്ള ആഖ്യാനശൈലിയിലൂടെ അവതരിപ്പിച്ചതിനാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്.ബഹ്‌റൈനിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ ‘നിലാവ്’ സംവിധാനം ചെയ്തത് അജിത് നായർ ആയിരുന്നു. കൂടാതെ ബി.ബി.സി, നാഷണൽ ജിയോഗ്രാഫിക് തുടങ്ങിയ അന്താരാഷ്ട്ര ചാനലുകൾക്ക് വേണ്ടി ഡോക്യുമെന്ററികൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. അമ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അദ്ദേഹം തന്റെ യാത്രാനുഭവങ്ങളെ മുൻനിർത്തി നടത്തിയ സർഗ്ഗരചനകൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.വയനാട് കൽപറ്റ സ്വദേശിയായ അജിത് നായർ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ രാഘവൻ നായരുടെയും ഭാരതി നേത്യാരുടെയും മകനാണ്. തന്റെ എല്ലാ കലാപ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണയുമായി ഭാര്യ സിന്ധുവും മക്കളായ നന്ദുവും ഗോപുവും ഒപ്പമുണ്ട്.

Leave A Comment