ഐ സി എഫ് ഉമ്മുൽ ഹസം ഇഫ്താർ സംഗമം തുടങ്ങി

ഐ സി എഫ് ഉമ്മുൽ ഹസം ഇഫ്താർ സംഗമം തുടങ്ങി


റമളാൻ വിശുദ്ധിയുടെ മാസം എന്ന ശീർഷകത്തിൽ നടക്കുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി ഐ സി എഫ് ഉമ്മുൽ ഹസം റീജിയൻ റമളാൻ ഒന്നു മുതൽ ഉമ്മുൽ ഹസം സുന്നി സെന്ററിൽ ഒരുക്കുന്ന ഇഫ്താർ സംഗമത്തിന് തുടക്കമായി.പുണ്യ മാസമായ റമളാനിൽ വർഷങ്ങളായി എല്ലാ ദിവസവും ഒരുക്കുന്ന വിഭവ സമൃദ്ധമായ നോമ്പുതുറയിലും ആത്മീയ മജ്‌ലിസുകളിലും നൂറുകണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.ദിവസവും നോമ്പ് തുറയോടനുബന്ധിച്ച് നസ്വീഫ് അൽ ഹസനി കുമരംപുത്തുരിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുആ മജ്‌ലിസിനും മറ്റുമായി വിപുലമായ സൗകര്യങ്ങളാണ് ഉമ്മുൽ ഹസം സുന്നി സെന്ററിൽ ഒരുക്കിയിരിക്കുന്നത്. ഐ. സി. എഫ്. റീജിയൻ നേതാക്കളും . റമളാൻ ക്യാമ്പയിൻ സ്വാഗതസംഘം ഭാരവാഹികളും റമളാനിലെ വിവിധ പരിപാടികൾക്ക് നേത്രത്വം നൽകി വരുന്നു.

Leave A Comment