മാത്യു ബേബിയെയും കുടുംബത്തെയും എസ് ജി എഫ് ആദരിച്ചു

  • Home-FINAL
  • Business & Strategy
  • മാത്യു ബേബിയെയും കുടുംബത്തെയും എസ് ജി എഫ് ആദരിച്ചു

മാത്യു ബേബിയെയും കുടുംബത്തെയും എസ് ജി എഫ് ആദരിച്ചു


സ്റ്റുഡൻസ് ഗൈഡൻസ് ഫോറം (എസ് ജി എഫ) ബഹ്റൈനിൽ 40 വർഷക്കാലം താമസിച്ച് ജോലി ചെയ്തു വരികയായിരുന്ന മാത്യു ബേബിയെയും കാൽ നൂറ്റാണ്ടോളം ഇന്ത്യൻ സ്കൂളിലെ അധ്യാപികയായി സേവനം ചെയ്യവേ പ്രധാന അധ്യാപികയുടെ തസ്തിക വരെയുള്ള ചുമതല വഹിച്ചതിനു ശേഷം വിരമിച്ച എലിസബേദ് മാത്യുവും നാട്ടിലേക്ക് സ്ഥിരതാമസമാക്കുന്നു സാഹചര്യത്തിൽ ബഹ്റൈനിലെ മത കലാ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹവുമായി പ്രവർത്തിച്ചിട്ടുള്ള സമുന്നതരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ സഭകളുടെ കൂട്ടായ്മയായ കെ സി ഇ സി യുടെ പ്രസിഡന്റും സെയിന്റ് പോൾസ് മാർത്തോമാ ഇടവകയുടെ വികാരിയുമായ റവ അനീഷ് സാം അച്ഛൻ മുഖ്യാതിഥിയായിരുന്നു. മാത്യു ബേബിയും കുടുംബവും പൊതുസമൂഹത്തിനും പ്രത്യേകിച്ച് സഭയ്ക്കും നൽകിയ സേവനം മാതൃകാപരമാണെന്നും എന്നും കുട്ടികളുടെ കാര്യത്തിൽ ആത്മാർത്ഥതയോടും സ്നേഹവായ്പോടും ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും ഇന്ന് തൻറെ ആമുഖ പ്രസംഗത്തിൽ സൂചിപ്പിച്ചു.ആദരസൂചകമായി പൊന്നാട അണിയിക്കുകയും മെമന്റോ നൽകി ആദരിക്കുകയും ചെയ്തു .

എസ്ജിഎഫ് ചെയർമാൻ എബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ കെ സി എ പ്രസിഡൻറ് ജെയിംസ് ജോൺ സെൻമേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ ട്രസ്റ്റി എ ബി കുരുവിള ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ് ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറി ഇ എ സലീം ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് മുൻ ചെയർമാൻമാരായ മാത്യു ജോസഫ് അരുൾദാസ് തോമസ് പ്രമുഖ വ്യക്തിത്വങ്ങൾ ആയ ഏബ്രഹാം മിഡ്വേ എസ് വി ബഷീർ സേവി മാത്തുണ്ണി ജവാദ് പാഷ ബാബു കുഞ്ഞിരാമൻ റിച്ചാർഡ് കൊന്നക്കൽ റിഫാ രക്ഷിതാക്കളുടെ പ്രതിനിധിയായി സാജൻ ചെറിയാൻ അധ്യാപകരും സഹപ്രവർത്തകരായ സെറീന സെയ്യദ് ശോഭ നായർ സ്മിത ആൽഫിൻ മറിയ ജോൺ തുടങ്ങിയവർ നല്ല അനുഭവങ്ങൾ പങ്കുവച്ചു.മറുപടി പ്രസംഗത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരുടെയും ഊഷ്മളമായ സ്നേഹാദരവ് ലഭിച്ചതിലുള്ള നന്ദിയും സന്തോഷവും മാത്യു ബേബിയും എലിസബേദ് മാത്യുവും പങ്കുവയ്ക്കുകയും എല്ലാവർക്കും പ്രത്യേകിച്ച് കുട്ടികൾക്കുവേണ്ടി നിലകൊണ്ടു പ്രവർത്തിക്കുന്ന എസ് ജി എഫിന്റെ ഭാവി പരിപാടികൾക്ക് എല്ലാ നന്മകളും വിജയാശംസകളും നേർന്നു.ഇന്ത്യൻ സ്കൂൾ മുൻ അധ്യാപകനായ പി വിജയകുമാർ മികച്ച രീതിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പരിപാടി ഏകോപിപ്പിക്കുകയും സെയ്ദ് ഹനീഫ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Leave A Comment