ടീം ഹോപ്പിന്റെ പ്രവർത്തനത്തിൽ പഞ്ചാബ് സ്വദേശിയായ ബൽബിർ സിംഗ് നാട്ടിലേക്ക് മടങ്ങി. ബഹ്റൈനിൽ സ്പോൺസറുടെ കീഴിൽ ജോലി ചെയ്തുകൊണ്ടിരികേ സ്പോൺസറുടെ കയ്യിൽ നിന്നും ഇദ്ദേഹത്തിന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടതിന്നാൽ നാട്ടിലേക്ക് യാത്ര ചെയ്യാൻ കഴിയാതെആകുകയും ഷുഗർ കൂടി ഒരു കാൽ മുട്ടിനു താഴെ മുറിക്കേണ്ടി വന്നു.ഈ അവസരത്തിൽ ഹോപ്പിന്റെ പ്രവർത്തകർ വിവരം അറിയുകയും ഹോപ്പിന്റെ കൈത്താങ്ങ് നൽകുകയും ചെയ്തത് .സഹോദരനെ ചേർത്തുപിടിച്ച പോപ്പിന്റെ പ്രവർത്തകർ പതിവുപോലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പുതിയ പാസ്പോർട്ട് എടുക്കുവാനും, എമിഗ്രേഷൻ ക്ലിയറൻസിനും, നാട്ടിലേക്കുള്ള ഗൾഫ് ടിക്കറ്റിനും,ഹോപ്പിന്റെ ഗൾഫ് കിറ്റ് ചലഞ്ചിൽ നിന്നും ഒരു ഗൾഫ് കിറ്റോടു കൂടി നാട്ടിലേക്ക് അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതിന്റെ ഫലമായി ഹംസ കൊയിലാണ്ടി ഓഫർ ചെയ്ത ഗൾഫ് കിറ്റും ,ICRF ൽ നിന്നും നാട്ടിൽ പോകുവാനുള്ള ഫ്ലൈറ്റ് ടിക്കറ്റും, കൂടാതെ ടീം ഹോപ്പിൽ നിന്നും പുതിയ പാസ്പോർട്ട് എടുക്കുവാനും എമിഗ്രേഷൻ ക്ലിയറൻസ് ചെയ്യുവാനുമുള്ള തുകയും നാട്ടിലേക്കുള്ള യാത്ര ചിലവിലേക്ക് ഇന്ത്യൻ രൂപ 28,000 രൂപയും, നൽകാൻ സാധിച്ചു.ഇദ്ദേഹത്തെ എയർപോർട്ടിലേക്ക് യാത്രയാക്കാൻ ഹോപ്പ് അംഗങ്ങളായ ഷാജി മൂതല, റഫീഖ്, ഫൈസൽ, സാബു എന്നിവർ തുണയായി.സുഗമമായി നാട്ടിലെത്തിയ ബൽബിർ സിംഗ് ഹോപ്പ് അംഗങ്ങളെ ബന്ധപ്പെടുകയും ദുരിതത്തിലെ ഒരു കൈത്താങ്ങിനു നന്ദി അറിയിക്കുകയും ചെയ്തു.കൂടാതെ ഈ സൽപ്രവർത്തനങ്ങളിൽ ഭാഗമായ സൽമാനിയ ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും, ഇന്ത്യൻ എംബസിക്കും,ഹോപ്പിന്റെ പ്രവർത്തകർക്കും ബൽബിർ സിംഗിന്റെ പേരിലും ടീം ഹോപ്പിന്റെ പേരിലും നന്ദി അറിയിക്കുന്നു.

