എസ് കെ പൊറ്റക്കാട് സ്മാരക സാഹിത്യ പ്രതിഭാപുരസ്‌കാര ജേതാവ് അജിത് നായർക്ക്‌ ബഹ്‌റൈൻ മീഡിയ സിറ്റയുടെ ആദരവ്

  • Home-FINAL
  • Business & Strategy
  • എസ് കെ പൊറ്റക്കാട് സ്മാരക സാഹിത്യ പ്രതിഭാപുരസ്‌കാര ജേതാവ് അജിത് നായർക്ക്‌ ബഹ്‌റൈൻ മീഡിയ സിറ്റയുടെ ആദരവ്

എസ് കെ പൊറ്റക്കാട് സ്മാരക സാഹിത്യ പ്രതിഭാപുരസ്‌കാര ജേതാവ് അജിത് നായർക്ക്‌ ബഹ്‌റൈൻ മീഡിയ സിറ്റയുടെ ആദരവ്


മലയാളയാത്രാ വിവരണരംഗത്തെ കുലപതിയായ എസ്.കെ. പൊറ്റക്കാട്ടിന്റെ സ്മരണാർത്ഥം നൽകി വരുന്ന ഈ വർഷത്തെ സാഹിത്യപ്രതിഭാ പുരസ്‌കാരം നേടിയ ബഹ്‌റൈൻ പ്രവാസിയും എഴുത്തുകാരനും സംവിധായകനുമായ അജിത് നായരെയും കുടുംബത്തിനെയും ബഹ്‌റൈൻ മീഡിയ സിറ്റി എക്സിക്യൂട്ടവ് മാനേജർ ജെമി ജോൺ ബൊക്കെ നൽകി സ്വീകരിച്ചു.

തുടർന്ന് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതരത്തു പൊന്നാട അണിയിച്ചു ആദരിച്ചു.ബഹ്‌റൈൻ മീഡിയ സിറ്റിയിൽ എല്ലാമാസവും നടന്നു വരുന്ന ഹാപ്പി സൺഡേയുടെ ഭാഗമായി നടന്ന സമ്മേളനത്തിൽ വെച്ചാണ് ആദരവ് നൽകിയത്.ചടങ്ങിൽ ഭാര്യ സിന്ധുവും മകനും പങ്കെടുത്തു.ആദരിക്കൽ ചടങ്ങിൽ ഡോ പി വി ചെറിയാൻ, ഈ വി രാജീവൻ, മണിക്കുട്ടൻ,അൻവർ നിലബൂര്, സെയ്ദ് ഹനീഫ,രാജേഷ് പെരുങ്ങുഴി ,ബിജു കൂരോപ്പട,ഫെഡ് ബഹ്‌റൈൻ പ്രസിഡന്റ് സ്റ്റീവെൻസൺ മെൻഡെസ് , ജനറൽ സെക്രട്ടറി സുനിൽ ബാബു തുടങ്ങിയ നിരവധി പേര് പങ്കെടുത്തു.

Leave A Comment