കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ രണ്ടാം വാരം

  • Home-FINAL
  • Kerala
  • കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ രണ്ടാം വാരം

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ രണ്ടാം വാരം


ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ളത്തിൽ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ ഏ​​​​പ്രി​​​​ൽ ര​​​​ണ്ടാം വാ​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ന്നേ​​​​ക്കും.ത​​​​മി​​​​ഴ്നാ​​​​ട്, പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ, ആ​​​​സാം, പു​​​​തു​​​​ച്ചേ​​​​രി നിയമസഭ തിരഞ്ഞെടുപ്പുകളും കേരളത്തോടൊപ്പമാണ്.
ഈ​​​​സ്റ്റ​​​​ർ ക​​​​ഴി​​​​ഞ്ഞ് ഏ​​​​പ്രി​​​​ൽ ആ​​​​റി​​​​നും വി​​​​ഷുദി​​​​ന​​​​മാ​​​​യ 15നും ​​​​മ​​​​ധ്യേ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന​​​​യെ​​​​ന്ന് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ സൂ​​​​ച​​​​ന ന​​​​ൽ​​​​കി. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് മാ​​​​ർ​​​​ച്ച് ആ​​​​റി​​​​നും 12നും ​​​​ഇ​​​​ട​​​​യി​​​​ൽ അ​​​​ഞ്ചു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ഖ്യാ​​​​പ​​​​നം ഉ​​​​ണ്ടാ​​​​യേ​​​​ക്കും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തു​​​​ന്ന തീ​​​​യ​​​​തി മു​​​​ത​​​​ൽ മാ​​​​തൃ​​​​കാ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം നി​​​​ല​​​​വി​​​​ൽ വ​​​​രും. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ബ​​​​ജ​​​​റ്റ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം​​​​ഘ​​​​ട്ടം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന മാ​​​​ർ​​​​ച്ച് ഒ​​​​ൻപ​​​​തി​​​​നു മു​​​​ന്പാ​​​​യി വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ന്‍റെ തീ​​​​യ​​​​തി​​​​ക​​​​ളും ഘ​​​​ട്ട​​​​ങ്ങ​​​​ളും പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ൻ ശ്ര​​​​മ​​​​മു​​​​ണ്ട്. തീ​​​​വ്ര വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​നു (എ​​​​സ്ഐ​​​​ആ​​​​ർ) ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​കും കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, ബം​​​​ഗാ​​​​ൾ, പു​​​​തു​​​​ച്ചേ​​​​രി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ക. ആ​​​​സാ​​​​മി​​​​ൽ എ​​​​സ്ഐ​​​​ആ​​​​ർ ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

2021ൽ ​​​​ഏ​​​​പ്രി​​​​ൽ ആ​​​​റി​​​​ന് ഒ​​​​റ്റ ദി​​​​വ​​​​സ​​​​മാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലും ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലും പു​​​​തു​​​​ച്ചേ​​​​രി​​​​യി​​​​ലും വോ​​​​ട്ടെ​​​​ടു​​​​പ്പ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്. ആ​​​​സാ​​​​മി​​​​ൽ മൂ​​​​ന്നു ഘ​​​​ട്ട​​​​വും പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ളി​​​​ൽ മാ​​​​ർ​​​​ച്ച് 27 മു​​​​ത​​​​ൽ ഏ​​​​പ്രി​​​​ൽ 29 വ​​​​രെ നീ​​​​ണ്ട എ​​​​ട്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു പോ​​​​ളിം​​​​ഗ്. കോ​​​​വി​​​​ഡി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും പ്ര​​​​ത്യേ​​​​ക സ​​​​ന്നാ​​​​ഹ​​​​ങ്ങ​​​​ളും ക​​​​ഴി​​​​ഞ്ഞ​​​​ത​​​​വ​​​​ണ ബൂ​​​​ത്തു​​​​ക​​​​ളി​​​​ൽ ഒ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്നു.

കേ​​​​ര​​​​ള​​​​ത്തി​​​​ലും ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലും ര​​​​ണ്ടു ഘ​​​​ട്ട​​​​മാ​​​​യി വോ​​​​ട്ടെ​​​​ടു​​​​പ്പ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​തു പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്. ബം​​​​ഗാ​​​​ളി​​​​ൽ ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ​​​​ത്തേ​​​​തു​​​​പോ​​​​ലെ എ​​​​ട്ടു ഘ​​​​ട്ടം വേ​​​​ണ്ടെ​​​​ന്നും ആ​​​​റോ, ഏ​​​​ഴോ ഘ​​​​ട്ട​​​​മാ​​​​യി പോ​​​​ളിം​​​​ഗ് പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്കാ​​​​നും ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു​​​​ണ്ട്. കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ എ​​​​സ്ഐ​​​​ആ​​​​റി​​​​നു​​​​ശേ​​​​ഷ​​​​മു​​​​ള്ള അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ൾ, ത​​​​മി​​​​ഴ്നാ​​​​ട്, ആ​​​​സാം, കേ​​​​ര​​​​ള, പു​​​​തു​​​​ച്ചേ​​​​രി നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ളു​​​​ടെ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ കാ​​​​ലാ​​​​വ​​​​ധി യ​​​​ഥാ​​​​ക്ര​​​​മം മേ​​​​യ് ഏ​​​​ഴ്, 10, 20, 23 ജൂ​​​​ണ്‍ 15 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ക്കും. ഇ​​​​തി​​​​നു​​​​മു​​​​ന്പാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി പു​​​​തി​​​​യ നി​​​​യ​​​​മ​​​​സ​​​​ഭ രൂ​​​​പീ​​​​ക​​​​രി​​​​ക്കേണ്ടതുണ്ട്.

Leave A Comment