ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം; കൊ​ച്ചി​യി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും ഇന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

  • Home-FINAL
  • Kerala
  • ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം; കൊ​ച്ചി​യി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും ഇന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം; കൊ​ച്ചി​യി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും ഇന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം


കൊ​ച്ചി: ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കൊ​ച്ചി​യി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണമുണ്ടായിരിക്കും. ഡ​ൽ​ഹി​യി​ൽ​നി​ന്നു നെ​ടു​മ്പാ​ശേ​രി​യി​ൽ ഇ​റ​ങ്ങു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി അ​വി​ടെ​നി​ന്നു ഹെ​ലി​കോ​പ്റ്റ​റി​ലാ​ണു ച​ങ്ങ​നാ​ശേ​രി​യി​ലെ​ത്തു​ന്ന​ത്. പെ​രു​ന്ന​യി​ൽ​നി​ന്നു കാ​റി​ൽ എ​സ്ബി കോ​ള​ജി​ലെ​ത്തും.
ച​ങ്ങ​നാ​ശേ​രി​യി​ൽ എ​സ്ബി, എ​ൻ​എ​സ്എ​സ് കോ​ള​ജു​ക​ളു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. വൈ​കി​ട്ട് 3.30നു ​എസ്.ബികോ​ള​ജി​ലെ കാ​വു​കാ​ട്ട് ഹാ​ളി​ൽ ന​ട​ക്കു​ന്ന കോ​ളേ​ജ് ശ​താ​ബ്ദി സ​മാ​പ​ന ച​ട​ങ്ങി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി മു​ഖ്യാ​തി​ഥി​യാ​കും. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും.

ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് പു​റ​മേ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് – ഇ​ന്‍റ​ർ കാ​ശി ഐ​എ​സ്എ​ൽ മ​ത്സ​ര​വും കാ​ര​ണ​മാ​ണ് എ​റ​ണാ​കു​ള​ത്ത് ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക. എ​റ​ണാ​കു​ള​ത്ത് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി മു​ത​ൽ ഏ​ഴ് മ​ണി വ​രെ​യാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം.

വൈ​കു​ന്നേ​രം ന​ഗ​ര​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ർ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ മെ​ട്രോ ട്രെ​യി​നു​ക​ളെ ആ​ശ്ര​യി​ക്കണം. അ​ത്യാ​വ​ശ്യ യാ​ത്ര​ക്കാ​ർ പോ​ലീ​സ് നി​ർ​ദ്ദേ​ശി​ക്കു​ന്ന ബ​ദ​ൽ പാ​ത​ക​ൾ ഉ​പ​യോ​ഗി​ക്കണമെന്നും അ​ധി​കൃ​ത​ർ നിർദ്ദേശിച്ചു.

Leave A Comment