മാനവികതക്ക് ശക്തി പകരുവാനുള്ള ആർജ്ജവം വീണ്ടെടുക്കുവാനും സഹിഷ്ണതയുടെ പൂർണ്ണമായ സന്ദേശം മാനവരാശിക്ക് നൽകുവാനും നാം റംസാൻ ദിനങ്ങളിൽ പ്രതിജ്ഞാബദ്ധരാകണമെന്നു കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അഭിപ്രായപ്പെട്ടു.ഭാരത പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെ റംസാൻ സന്ദേശം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു ഗവർണ്ണർ.ഗൾഫ് നാടുകളിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരം കാണാൻ കഴിയുന്നത്ര ശ്രമങ്ങൾ കേന്ദ്ര സർക്കാർ ചെയ്യുന്നുണ്ടെന്നു ഗവർണ്ണർ കൗൺസിൽ നേതാക്കളെ അറിയിച്ചു.ലോക് ഭവനിൽ നടന്ന ചടങ്ങിൽ കൗൺസിൽ ദേശീയ ചെയർമാൻ പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ് റംസാൻ സന്ദേശം ആലേഖനം ചെയ്ത മെമന്റോ ഗവർണ്ണർക്ക് സമർപ്പിച്ചു.കൗൺസിൽ ദേശീയ സീനിയർ വൈസ് ചെയർമാൻ ശശി ആർ നായർ, വൈസ് ചെയർമാൻ എം. നജീബ്, കൺവീനർ ഷാനവാസ് പാങ്ങോട്, യു.എ.ഇ. കോ-ഓർഡിനേറ്റർ
സനോഫർ ഇബ്രാഹിം ദുബായ് എന്നിവർ ഗവർണ്ണറെ ഷാൾ അണിയിച്ച് റംസാൻ സന്ദേശം അറിയിച്ചു.

