ഗൾഫ്‌ മേഖലയിൽ ഇന്നത്തെ വിമാനസർവീസുകൾ, പട്ടിക ഇങ്ങനെ

  • Home-FINAL
  • Business & Strategy
  • ഗൾഫ്‌ മേഖലയിൽ ഇന്നത്തെ വിമാനസർവീസുകൾ, പട്ടിക ഇങ്ങനെ

ഗൾഫ്‌ മേഖലയിൽ ഇന്നത്തെ വിമാനസർവീസുകൾ, പട്ടിക ഇങ്ങനെ


ഗൾഫ്‌ മേഖലയിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് ശനിയാഴ്ച 58 സർവീസുകൾ നടത്തും. സൗദി, ഒമാൻ വ്യോമപാത തുറന്നതിനാൽ ജിദ്ദയിലേക്കും മസ്കത്തിലേക്കും എയർ ഇന്ത്യ ഗ്രൂപ്പ് കഴിഞ്ഞ ദിവസം ഷെഡ്യൂൾഡ് സർവീസുകൾ തു‌ടങ്ങിയിരുന്നു. 24 ഷെഡ്യൂൾഡ് സർവീസുകളാണ് ഇന്നുണ്ടാവുക. ഇതിനു പുറമേ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനായി 34 നോൺ–ഷെഡ്യൂൾഡ് സർവീസുകളും ഇന്ന്‌ ന‌ടത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ‌എന്നിവിടങ്ങളിൽ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള ഷെഡ്യൂൾഡ് സർവീസ് ഇന്നുണ്ടായിരിക്കും. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് 2 ഫ്ലൈറ്റുകളുണ്ടാകും. ഇതിനു പുറമേ കോഴിക്കോട്-ജിദ്ദ-കോഴിക്കോട് ഷെഡ്യൂൾഡ് സർവീസും നടത്തും. നോൺ ഷെഡ്യൂൾഡ് വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ളത് കൊച്ചി-റാസൽഖൈമ-കൊച്ചി റൂട്ടാണ്. അബുദാബി, ദുബായ്, ജിദ്ദ, മസ്കത്ത്, റാസൽഖൈമ, ഷാർജ എന്നീ നഗരങ്ങളെ ഇന്ത്യൻ നഗരങ്ങളുമായി ബന്ധിപ്പിച്ചാണ് ഇന്ന് എയർ ഇന്ത്യയുടെ ഗ്രൂപ്പിന്റെ സർവീസുകൾ.

എയർ ഇന്ത്യ എക്സ്പ്രസ് ∙ കൊച്ചി – മസ്കത്ത് – കൊച്ചി : IX431 / IX432
∙ കൊച്ചി – മസ്കത്ത് – കൊച്ചി : IX441 / IX442
∙ കോഴിക്കോട് – മസ്കത്ത് – കോഴിക്കോട് : IX337 / IX338
∙ കോഴിക്കോട് – മസ്കത്ത് – കോഴിക്കോട് : IX318 / IX317
∙ തിരുവനന്തപുരം – മസ്കത്ത് – തിരുവനന്തപുരം : IX550 / IX549
∙ കൊച്ചി – റാസൽഖൈമ – കൊച്ചി : IX1123 / IX1125

എയർ ഇന്ത്യയുടെ‌ സർവീസുകൾ ഡൽഹി – ജിദ്ദ – ഡൽഹി : AI2255 / AI2256
∙ മുംബൈ – ജിദ്ദ – മുംബൈ : AI2251 / AI2252
∙ മുംബൈ – ജിദ്ദ – മുംബൈ : AI2245 / AI2246
∙ മുംബൈ – ദുബായ് – ഡൽഹി : AI4201 / AI4202
∙ ഡൽഹി – ദുബായ് – ഡൽഹി : AI4205 / AI4206

മറ്റ് സർവീസുകൾ

മുംബൈ – മസ്കത്ത് – മുംബൈ : IX235 / IX236
∙ ഡൽഹി – മസ്കത്ത് – ഡൽഹി : IX163 / IX164
∙ കോഴിക്കോട് – ജിദ്ദ – കോഴിക്കോട് : IX397 / IX398
∙ മംഗളൂരു – ജിദ്ദ : IX845
∙ ജിദ്ദ – ഹൈദരാബാദ് : IX940
∙ മുംബൈ – ദുബായ് – മുംബൈ : IX2117 / IX2118
∙ മുംബൈ – ദുബായ് – മുംബൈ : IX1117 / IX1118
∙ ഡൽഹി – ദുബായ് – ഡൽഹി : IX2115 / IX2116
∙ ബെംഗളൂരു – ദുബായ് – ബെംഗളൂരു : IX1115 / IX1116
∙ മുംബൈ – റാസൽഖൈമ – മുംബൈ : IX1121 / IX1122
∙ മുംബൈ – റാസൽഖൈമ – മുംബൈ : IX6605 / IX6606
∙ ഡൽഹി – റാസൽഖൈമ – ഡൽഹി : IX6603 / IX6604
∙ ബെംഗളൂരു – റാസൽഖൈമ – ബെംഗളൂരു : IX6701 / IX6702
∙ മുംബൈ – അബുദാബി – മുംബൈ : IX257 / IX268
∙ ബെംഗളൂരു – അബുദാബി – ബെംഗളൂരു : IX865 / IX866
∙ മുംബൈ – ഷാർജ – മുംബൈ : IX251 / IX252
∙ ബെംഗളൂരു – ഷാർജ – ബെംഗളൂരു : IX6607 / IX6608
∙ മുംബൈ – മസ്കത്ത് – മുംബൈ : IX1112 / IX1113
∙ ഡൽഹി – മസ്കത്ത് – ഡൽഹി : IX6601 / IX6602

മറ്റ് കമ്പനികളുടെ സർവീസുകൾ ഇങ്ങനെ

∙ ഇൻഡിഗോ വിമാനം മുംബൈ-ദുബായ് (6E 1453), ദുബായ്-ഡൽഹി (6E 1464), ഡൽഹി-ദുബായ് (6E 1463), ദുബായ്-മുംബൈ (6E 1454), ഡൽഹി-ദുബായ് (6E 1461), ദുബായ്-ഡൽഹി (6E 1462), ഹൈദരാബാദ്-അബുദാബി (6E 1448), അബുദാബി-ഹൈദരാബാദ് (6E 1449), മുംബൈ-അബുദാബി (6E 1413), അബുദാബി-മുംബൈ (6E 1414), ഹൈദരാബാദ്-ഷാർജ (6E 1421), ഷാർജ-ഹൈദരാബാദ് (6E 1422), ഹൈദരാബാദ്-റാസൽഖൈമ (6E 1495), റാസൽഖൈമ-ഹൈദരാബാദ് (6E 1496), മുംബൈ-ഫുജൈറ (6E 1501), ഫുജൈറ-മുംബൈ (6E 1502).

∙ ആകാശ എയറിൽ കൊച്ചിയിൽ നിന്ന് വൈകിട്ട് 5.50ന് ജിദ്ദയിലേക്കും, രാത്രി 10.55ന് ജിദ്ദയിൽ നിന്ന് തിരിച്ച് കൊച്ചിയിലേക്കും സർവീസ് ഉണ്ടാകും. കൂ‌ടാതെ മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നും ജിദ്ദയിലേക്ക് സർവീസുണ്ടായിരിക്കും. അബുദാബി, ദോഹ, റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്ക് നാളെ വരെ സർവീസ് ഉണ്ടായിരിക്കില്ല.

∙ എയർ അറേബ്യ: കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഷാർജ/അബുദാബി/റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നുള്ള ചില സർവീസുകളുണ്ടാകും.

∙ ഇത്തിഹാദ്: അബുദാബിയിൽ നിന്ന് മാർച്ച് 19 വരെ പരിമിതമായ തോതിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത.

∙ സ്പൈസ്ജെറ്റ്: ഇന്ന് ആകെ 13 സർവീസുകൾ. ഉച്ചയ്ക്ക് 1.30ന് ഫുജൈറ–കൊച്ചി സർവീസുണ്ടായിരിക്കും. ദുബൈ–പുണെ, ഫുജൈറ–മുംബൈ സർവീസുകളുമുണ്ടാകും.

Leave A Comment