ബഹ്‌റൈനിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ രക്തത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ, വോയ്‌സ് ഓഫ് ആലപ്പി അടിയന്തിര -രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ബ്ലഡ് ബാങ്കിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റമദാൻ മാസമായതിനാൽ വെള്ളിയാഴ്ച രാത്രി 7 മുതൽ 10 വരെയായിരുന്നു ക്യാമ്പ്. ബ്ലഡ് ബാങ്ക് അധികൃതരുടെ ആവശ്യപ്രകാരം പെട്ടെന്ന് സംഘടിപ്പിച്ച ക്യാമ്പിൽ അൻപതോളംപേർ പങ്കെടുത്തു.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ദേശീയദുരന്ത നിവാരണ ഗ്രൂപ്പിലെ അംഗവും, ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തകനും, വോയ്‌സ് ആലപ്പി അംഗവുമായ ഡോ: അനൂപ് അബ്‌ദുള്ള ക്യാമ്പ് സന്ദർശിച്ച് ആശംസകൾ നേർന്നു. വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് അംഗങ്ങളായ ജോഷി നെടുവേലിൽ, ഗോകുൽ കൃഷ്‌ണൻ, പ്രസന്നകുമാർ, അജിത് കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വോയ്‌സ് ഓഫ് ആലപ്പി ചാരിറ്റി വിങ്ങിന്റെ കീഴിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

