നെതന്യാഹു മരിച്ചെന്ന് അഭ്യൂഹം; പ്രചരണം ആറ് വിരലുകളുള്ള വീഡിയോ വന്നതിന് പിന്നാലെ

  • Home-FINAL
  • International
  • നെതന്യാഹു മരിച്ചെന്ന് അഭ്യൂഹം; പ്രചരണം ആറ് വിരലുകളുള്ള വീഡിയോ വന്നതിന് പിന്നാലെ

നെതന്യാഹു മരിച്ചെന്ന് അഭ്യൂഹം; പ്രചരണം ആറ് വിരലുകളുള്ള വീഡിയോ വന്നതിന് പിന്നാലെ


ടെൽഅവീവ്: ഇറാൻ-ഇസ്രേയേൽ സംഘർഷത്തെ തുടർന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാൺമാനില്ലെന്ന സംശയം ഉയർന്നിരുന്നു. അതിനു പിന്നാലെ കഴിഞ്ഞ ദിവസം നെതന്യാഹു സംസാരിക്കുന്നതിന്റെ ഒരു വീഡിയോയും പുറത്തു വന്നിരുന്നു. വീഡിയോയിൽ വലതുകൈയിൽ ആറ് വിരലുകൾ ദൃശ്യമായത് അദ്ദേഹത്തെ കാൺമാനില്ലെന്ന അഭ്യൂഹങ്ങൾ ശക്തമായി. ഇത് എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ ആണെന്നും നെതന്യാഹുവിന് എന്തോ സംഭവിച്ചെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
ഇറാൻ-ഇസ്രായേൽ യുദ്ധം 15-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ വെള്ളിയാഴ്ചയാണ് നെതന്യാഹുവിന്റെ ഔദ്യോഗിക എക്സിലൂടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഈ വീഡിയോയിൽ അദ്ദേഹം സംസാരിക്കുമ്പോൾ വലതുകൈയിൽ ആറ് വിരലുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ദശലക്ഷക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്.

‘ഇത് എഐയുടെ ഗ്ലിച്ച് ആണ്, അദ്ദേഹത്തിന്റെ വിരലുകളിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ’ എന്നിങ്ങനെയുള്ള കമന്റുകളുമായി വീഡിയോ വ്യാപകമായി പ്രചരിച്ചു. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷക കാൻഡേസ് ഓവൻസ് എവിടെയാണ് നെതന്യാഹു എന്ന് ചോദിച്ചുകൊണ്ട് രംഗത്തെത്തി. എന്തിനാണ് അദ്ദേഹത്തിന്റെ ഓഫീസ് വ്യാജ വീഡിയോകൾ പങ്കുവയ്ക്കുന്നതെന്നും അവർ ചോദിക്കുന്നു. അതേസമയം, വിഷയത്തിൽ എക്സിന്റെ എഐ ചാറ്റ് ബോട്ടായ ഗ്രോക്ക് വസ്തുതകൾ പരിശോധിക്കുകയും പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് അറിയിക്കുകയും ചെയ്തു.

Leave A Comment