ബഹ്റൈനിൽ നടന്നുവരുന്ന ഇറാനിയൻ ആക്രമണത്തിന്റെ ഭാഗമായുള്ള മിസൈലുകളെയും ഡ്രോണുകളും , BDF ന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി നേരിടുന്നുണ്ടെന്ന് ബഹ്റൈൻ പ്രതിരോധ സേനയുടെ ജനറൽ കമാൻഡ് അറിയിച്ചു. ഇതുവരെ ബഹ്റൈനെ ലക്ഷ്യമിട്ട് പതിച്ച 125 ബാലിസ്റ്റിക് മിസൈലുകളും 212 ഡ്രോണുകളും നശിപ്പിച്ചതായും സേന വ്യക്തമാക്കി.BDF ഉദ്യോഗസ്ഥരുടെ സേവനത്തിലും നേതൃത്വത്തിലും ജനറൽ കമാൻഡ് അഭിമാനം പ്രകടിപ്പിക്കുകയും രാജ്യത്തെ പ്രതിരോധിക്കുന്നതിൽ അവരുടെ സുസ്ഥിരമായ പ്രവർത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു.എല്ലാ പൊതുജനങ്ങളും അവരുടെ സ്വകാര്യ സുരക്ഷയ്ക്കായി പരമാവധി ജാഗ്രത പാലിക്കണമെന്ന് ജനറൽ കമാൻഡ് അഭ്യർത്ഥിച്ചു. രാജ്യത്തെ സ്വദേശി വിദേശി ജനങ്ങൾ ആക്രമണ ബാധിത പ്രദേശങ്ങളിൽ നിന്നും സംശയാസ്പദമായ വസ്തുക്കളിൽ നിന്നും മാറിനിൽക്കുക; സൈനിക പ്രവർത്തനങ്ങളോ അവശിഷ്ട സ്ഥലങ്ങളോ ചിത്രീകരിക്കുന്നതിൽ നിന്നോ ഫോട്ടോ എടുക്കുന്നതിൽ നിന്നോ വിട്ടുനിൽക്കുക; സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക; അപ്ഡേറ്റുകൾ, അലേർട്ടുകൾ, ഉപദേശങ്ങൾ എന്നിവയ്ക്കായി ഔദ്യോഗിക, സർക്കാർ മാധ്യമ ചാനലുകളെ മാത്രം സമീപിക്കുക നിർദ്ദേശങ്ങളും ജനറൽ കമാൻഡ് നൽകിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ സിവിലിയൻ പ്രദേശങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമാണെന്നും വിവേചനരഹിതമായ ഈ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണ് എന്നും ജനറൽ കമാൻഡ് വ്യക്തമാക്കി

