പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ, കേരളത്തിന്റെ തെക്കൻ ജില്ലയിലെയും തമിഴ്നാട്ടിലെയും പ്രവാസികളെ സുരക്ഷിതരായി നാട്ടിലെത്തിക്കുവാൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി, (GSS), കേരള കത്തോലിക് അസോസിയേഷൻ (KCA), കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (KSCA), വേൾഡ് മലയാളി കൗൺസിൽ (WMC), വോയ്സ് ഓഫ് ട്രിവാൻഡ്രം (VoT), ഇന്ത്യൻ ക്ലബ് എന്നിവർ സംയുക്തമായി ഗൾഫ് എയറുമായി സഹകരിച്ച് സൗദിയിലെ ദമാം വഴി തിരുവനന്തപുരത്തേക്ക് ചാർട്ടേഡ് വിമാനം ഒരുക്കി.മാർച്ച് 21 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ദമാമിൽ നിന്നും പുറപ്പെട്ട് ഞായറാഴ്ച പുലർച്ചെ 2 മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേർന്ന വിമാനത്തിൽ കൈക്കുഞ്ഞുങ്ങളുമായി കുടുംബാംഗങ്ങൾ, ഇന്ന് വിവാഹം നടക്കേണ്ട വരൻ, രോഗികൾ, പ്രായമായവർ, ഗർഭിണികൾ, ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന കുട്ടികൾ ഉൾപ്പെടെ 194 യാത്രക്കാരെ സുരക്ഷിതരായി എത്തിക്കുവാൻ സംഘാടകർക്ക് കഴിഞ്ഞു.നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്യാൻ പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് വേണ്ടി നിരവധി വോളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് സംഘടനാ ഭാരവാഹികളായ ജെയിംസ് ജോൺ, സനീഷ് കൂറുമുള്ളിൽ, രാജേഷ് നമ്പ്യാർ, ബാബു തങ്കളത്തിൽ, ജോസഫ് ജോയി, സിബി കെ തോമസ്, ഗോപകുമാർ, ഹരീഷ് നായർ, രഘു പ്രകാശൻ, വിനു ബാബു, ബിനുരാജ് രാജൻ, വിനു ക്രിസ്റ്റി, അനിൽ യു കെ, ഷെജിൻ സുജിത്ത്, സെൻ ചന്ദ്ര, വനിതാ വിഭാഗം ഭാരവാഹികളായ ഷൈനി നിത്യൻ, സിമി അശോക്, ശ്രീജ സനീഷ്, ആശ ശിവകുമാർ, ദിവ്യ രഞ്ജിത്ത്, രമ സന്തോഷ്,ഉഷ സുരേഷ്, ശ്രദ്ധ ഗോകുൽ എന്നിവർ നേതൃത്വം നൽകി.“പ്രതിസന്ധികളിൽ പ്രവാസികൾ ഒറ്റപ്പെട്ടവരല്ലെന്ന് തെളിയിച്ചുകൊണ്ട്, Wings of Unity പ്രവാസ ലോകത്ത് ഐക്യത്തിന്റെയും കരുതലിന്റെയും പുതിയ തുടക്കമായി.”ക്യാപിറ്റൽ ട്രാവൽസ്, ട്രാവൽ പാർട്ണറായി പ്രവർത്തിച്ചു. KSCA ജനറൽ സെക്രട്ടറി Dr. ബിന്ദു നായർ, ബിജു പിള്ള, GSS കുടുംബാംഗങ്ങളായ രാജ് കൃഷ്ണൻ, ബിസ്മീ രാജ്, KCA പ്രതിനിധികൾ, വോയ്സ് ഓഫ് ട്രിവാൻഡ്രം പ്രതിനിധികൾ എന്നിവർ തിരുവനന്തപുരം എയർപോർട്ടിൽ യാത്രക്കാരെ പൂച്ചെണ്ടും, മധുരവും നൽകി സ്വീകരിച്ചു.

