ഇന്ധന വില വര്‍ധിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനര്‍ജി. പെട്രോള്‍ വില ലിറ്ററിന് 5 രൂപ 30 പൈസയും ഡീസല്‍ ലിറ്റര്‍ 3 രൂപ വീതവുമാണ് വര്‍ധിപ്പിച്ചത്. ഇന്ത്യയിലുടനീളമുള്ള നയാര പമ്പുകളില്‍ വില വര്‍ധന പ്രാബല്യത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. നയാരയ്ക്ക് പിന്നാലെ മറ്റ് കമ്പനികളും ഇന്ധന വില കൂട്ടുമോ എന്ന ആശങ്ക ശക്തമാണ്. ഇറാന്‍- ഇസ്രയേല്‍- അമേരിക്ക യുദ്ധ സമാന സാഹചര്യവും കപ്പലുകള്‍ക്ക് ഹോര്‍മൂസ് കടലിടുക്ക് കടക്കാനാകാത്തതും ഇന്ധന ക്ഷാമമുണ്ടാക്കിയേക്കുമെന്ന് ആശങ്കകള്‍ നിലനിന്നിരുന്നു. എന്നാല്‍ ആവശ്യത്തിന് ഇന്ധനം സ്‌റ്റോക്കുണ്ടെന്നും വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നുമാണ് ഇക്കഴിഞ്ഞ സര്‍വകക്ഷിയോഗത്തില്‍ ഉള്‍പ്പെടെ കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.

