കുവൈറ്റിൽ ഇറാന്‍ നടത്തിയ ആക്രമണങ്ങളെ ബഹ്‌റൈന്‍ രാജ്യം ശക്തമായി അപലപിച്ചു.കുവൈറ്റിലെ പത്ത് സായുധ സേനാംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും , കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം, നിരവധി സിവിലിയന്‍, സാമ്പത്തിക, നിര്‍ണായക അടിസ്ഥാന സൗകര്യ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളായിരുന്നു നടന്നത് . ഈ ആക്രമണങ്ങള്‍ പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന തരത്തിലായിരുന്നു .കൂടാതെ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ്.
കുവൈത്തിന്റെ പരമാധികാരം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കുന്നതിനായി സ്വീകരിച്ച എല്ലാ നടപടികള്‍ക്കും പിന്തുണ പ്രകടിപ്പിച്ചുകൊണ്ട്, വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ കുവൈത്തിനോടുള്ള ബഹ്‌റൈന്റെ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം ഊട്ടിയുറപ്പിച്ചു. ഈ വഞ്ചനാപരവും നീതീകരിക്കപ്പെടാത്തതുമായ ആക്രമണങ്ങളോട് പ്രതികരിക്കുന്നതില്‍ കുവൈറ്റിന്റെ സായുധ സേനയുടെ തയ്യാറെടുപ്പിനെയും പ്രൊഫഷണലിസത്തെയും പ്രശംസിച്ചു.പരിക്കേറ്റവര്‍ക്ക് വേഗത്തിലുള്ള സുഖം പ്രാപിക്കാനും കുവൈത്തിന്റെ തുടര്‍ച്ചയായ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കും മന്ത്രാലയം രാജ്യത്തിന്റെ ആശംസകള്‍ അറിയിച്ചു.

