പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഷെറിൻ തോമസിന് യാത്രയയപ്പ് നൽകി.

  • Home-FINAL
  • Business & Strategy
  • പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഷെറിൻ തോമസിന് യാത്രയയപ്പ് നൽകി.

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഷെറിൻ തോമസിന് യാത്രയയപ്പ് നൽകി.


പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ 2024, 2025 വർഷങ്ങളിലെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും,മുഹറഖ് ഏരിയ കോഡിനേറ്ററുമായി പ്രവർത്തിച്ച ഷെറിൻ തോമസിന് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി.കലവറ റസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന യോഗത്തിൽ ആക്ടിംഗ് പ്രസിഡന്റ് മോൻസി ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനു കുരുവിള സ്വാഗതം പറഞ്ഞ യോഗത്തിൽ വിഷ്ണു ദേവാഞ്ജനം, ട്രഷറർ വിനീത് വി പി, ലേഡീസ് വിംഗ് പ്രസിഡന്റ്‌ ദയ ശ്യം സെക്രട്ടറി ലിബി ജെയ്സൺ, മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.ബഹ്‌റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഷെറിൻ തോമസിനെ അസോസിയേഷന്റെ ഉപഹാരം വിഷ്ണു ദേവാഞ്ജനം കൈമാറി.കൂടാതെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുകയും ചെയ്തു.

Leave A Comment