കെ ആർ ചന്ദ്രൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു

കെ ആർ ചന്ദ്രൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു


വടകര സഹൃദയവേദി മുൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ കെ ആർ ചന്ദ്രന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ചു അനുസ്മരണ യോഗം സംഘടിപ്പിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം സഹൃദയവേദി ഓഫീസ്, സൽമാബാദിൽ വച്ചു നടന്ന യോഗത്തിൽ വിജയൻ കാവിൽ സ്വാഗതം പറഞ്ഞു പ്രസിഡന്റ്‌ എൻ പി അഷ്‌റഫ്‌ അദ്ധ്യക്ഷം വഹിച്ചു. മൗന പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ കെ ആർ ചന്ദ്രേനെ അനുസ്മരിച്ചുകൊണ്ട് രക്ഷാധികരികളായ എം ശിവദാസ്, സുരേഷ് മണ്ടോടി, ട്രെഷറർ വി പി രഞ്ജിത്, വിനീഷ് എൻ പി, ഷാജി വളയം, ശ്രീജിത്ത്‌ മൊകേരി, സുനിൽ വില്യപ്പള്ളി, ബാബു എം എം, വനിതാവേദി സെക്രട്ടറി ശ്രീജി രഞ്ജിത്, ബിജു കൃഷ്ണകൃപ എന്നിവർ സംസാരിച്ചു, മെമ്പർമാരുരും വനിതാവേദി അംഗങ്ങളും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.മികച്ച ഗായകനായിരുന്ന കെ ആർ ചന്ദ്രന്റെ ഇഷ്ട ഗാനങ്ങൾ സഹൃദയവേദിയുടെ മെമ്പർ അനിൽകുമാർ ആലപിച്ചു.

Leave A Comment