പടക്കം പൊട്ടിത്തെറിച്ച് കൊയിലാണ്ടിയില്‍ 16-കാരന് ദാരുണാന്ത്യം; മറ്റൊരു കുട്ടിക്ക് പരിക്ക്

  • Home-FINAL
  • Kerala
  • പടക്കം പൊട്ടിത്തെറിച്ച് കൊയിലാണ്ടിയില്‍ 16-കാരന് ദാരുണാന്ത്യം; മറ്റൊരു കുട്ടിക്ക് പരിക്ക്

പടക്കം പൊട്ടിത്തെറിച്ച് കൊയിലാണ്ടിയില്‍ 16-കാരന് ദാരുണാന്ത്യം; മറ്റൊരു കുട്ടിക്ക് പരിക്ക്


കോഴിക്കോട്: പടക്കം പൊട്ടിത്തെറിച്ച് പതിനാറുകാരന് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ അദ്വൈത് ആണ് മരിച്ചത്. വീടിന് സമീപത്തെ ഗ്രൗണ്ടിൽ വിഷു ആഘോഷത്തിനിടെയാണ് സംഭവം. അപകടത്തിൽ കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.അദ്വൈത്തിന്റെ കൈയിലിരുന്ന് ഗുണ്ട് പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് വിവരം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുള്ളത്.

Leave A Comment