ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ എല്ലാ വർഷവും സംഘടിപ്പാക്കാറുള്ള മെയ് ഫെസ്റ്റിൻ്റെ ഭാഗമായി പ്രവാസി വെൽഫെയർ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് 2026 സംഘടിപ്പിക്കുന്നു.മേയ് 1ന് സിന്ജിലെ പ്രവാസി സെൻ്ററിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ബാഡ്മിൻറൺ കോർട്ടിലാണ് മത്സരങ്ങൾ നടക്കുക.പ്രവാസി സമൂഹത്തിൽ കായികക്ഷമതയും സൗഹൃദവും വളർത്തുന്നതിന്റെ ഭാഗമായാണ് പ്രവാസി വെൽഫെയർ മെയ്ഫെസ്റ്റ് ബാഡ്മിൻറൺ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ട്രോഫിയും പണപ്പാരിതോഷികവും നൽകും എന്ന് പ്രവാസി വെൽഫെയർ മേയ്ഫെസ്റ്റ് ബാഡ്മിന്റൺ ടൂർണ്ണമെൻറ് കോഡിനേറ്റർ ഷാഹുൽ ഹമീദ് വെന്നിയൂർ അറിയിച്ചു. പ്രവാസി വെൽഫെയർ മെയ്ഫെസ്റ്റ് ബാഡ്മിന്റൺ ടൂർണ്ണമെൻ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 33215121 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

