പാലക്കാട്: പട്ടാമ്പി ശങ്കരമംഗലത്ത് വയോധികനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ശങ്കരമംഗലം തോട്ടുങ്ങൽസിറ്റി പുലാമന്തോൾ വളപ്പിൽ വീട്ടിൽ ബഷീറാണ് മരിച്ചത്. ഇദ്ദേഹം ഒറ്റയ്ക്കാണ് വീട്ടിൽ താമസം. ഉച്ചയ്ക്ക് രണ്ട് മണിയോടെ സമീപവാസികളാണ് ബഷീർ വീട്ടുവളപ്പിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇദ്ദേഹത്തിന് സൂര്യാതപമേറ്റതായും സംശയിക്കുന്നുണ്ട്. എന്നാൽ ആശുപത്രി അധീകൃതർ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുളള നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാവൂ. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
- April 25, 2026
- Imac Kochi

