സാംസ ബഹ്‌റൈൻ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • സാംസ ബഹ്‌റൈൻ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സാംസ ബഹ്‌റൈൻ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


സാംസ ബഹ്‌റൈൻ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.സൽമാനിയ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ അംഗങ്ങളും സന്നദ്ധസേവകരും ഉൾപ്പെടെ 100 ൽ പരം പേര് പങ്കാളികളായി.രാവിലെ 7 മണിക്ക് ഉപദേശക സമതി അംഗം ശ്രീ വത്സരാജ് കുയിമ്പിൽ ആദ്യ രക്തദാനം നൽകി ആരംഭിച്ച ക്യാമ്പിലെ പബ്ലിക് മീറ്റിംഗിൽ സൽമാനിയ ഹോസ്പിറ്റലിലെ സീനിയർ മെഡിക്കൽ കൺസൽടന്റ് ഡോക്ടർ അമർജിത് കോർ സന്തു ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിച്ചു.ലേഡീസ് വിംഗ് സെക്രട്ടറി ധന്യ സാബു സ്വാഗതവും , പ്രസിഡന്റ്‌ അജിമോൾ സോവിൻ അധ്യക്ഷതയും വഹിച്ചു സംസാരിച്ചു. ബ്ലഡ്‌ ഡൊണേഷൻ ഉൾപ്പെടെ സാംസയുടെ നിരവധി കാരുണ്യ പ്രവർത്തികൾ മുൻപിൽ നീന്നു നയിക്കുന്ന സൽമാനിയ ഹോസ്പിറ്റലിലെ സീനിയർ നേഴ്സ് ശ്രീമതി നിർമല ജേക്കബിന് സാംസയുടെ ആദരാവായി ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു .

വൈസ് പ്രസിഡന്റ്‌ സതീഷ് പൂമനക്കൽ, ജനറൽ സെക്രട്ടറി സോവിൻ തോമസ്, ട്രഷർ സുനിൽ നീലഞ്ചേരി, ചാരിറ്റി കൺവീനർ ജേക്കബ് കൊച്ചുമ്മൻ, കിഡ്സ്‌ വിംഗ് കൺവീനർ മനീഷ് പോന്നോത്, ഉപദേശക സമതി അംഗങ്ങൾ ശ്രീ മുരളികൃഷ്ണൻ, വത്സരാജ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.ജോയിന്റ് സെക്രട്ടറി സിത്താര മുരളികൃഷ്ണൻ നന്ദി പറഞ്ഞു.മെമ്പർഷിപ് സെക്രട്ടറി വിനീത് മാഹി,കിഡ്സ്‌ വിംഗ് പ്രസിഡന്റ്‌ നാഥരൂപ് ഗണേഷ്,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ ഹരിദാസ്, മോഹനൻ, സൈബു,ലേഡീസ് വിംഗ് അംഗങ്ങളായ സൂര്യ, ജെസ്‌ന, ലീബ തുടങ്ങി മറ്റു എക്സിക്യൂട്ടീവ് കമറ്റി അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി.സാംസ ബഹ്‌റിന്റെ ജീവകാരുണ്യ പ്രവർത്തങ്ങളുടെ ഭാഗമായാണ് ലേഡീസ് വിംഗ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്.

Leave A Comment