ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്; അക്രമി അറസ്റ്റിൽ

  • Home-FINAL
  • International
  • ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്; അക്രമി അറസ്റ്റിൽ

ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്; അക്രമി അറസ്റ്റിൽ


വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്. തുടർന്ന് ട്രംപിനെയും ഭാര്യ മെലാനിയയെും സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി.ഇന്നലെ രാത്രി വാഷിംഗ്ടൺ ഹിൽട്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ് അസോസിയേഷന്റെ അത്താഴ വിരുന്നിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. വൈസ് പ്രസി‌ഡന്റ് ജെ ഡി വാൻസും വിരുന്നിൽ പങ്കെടുത്തിരുന്നു.

അത്താഴ വിരുന്നിനിടെ എട്ടോളം വെടിയൊച്ചകൾ കേട്ടുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പത്രപ്രവർത്തകർ, സെലിബ്രിറ്റികൾ, ദേശീയ നേതാക്കൾ തുടങ്ങിയവർ വിരുന്നിൽ സന്നിഹിതനായിരുന്നു. 2600ഓളം പേർ ചടങ്ങിലുണ്ടായിരുന്നതായാണ് വിവരം.

സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ച ട്രംപ് അക്രമി പിടിയിലായെന്നും സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. ‘സീക്രട്ട് സർവീസും ലോ എൻഫോഴ്‌സ്‌മെന്റും വേഗത്തിലും ധീരമായും പ്രവർത്തിച്ചു. വെടിയുതിർത്തയാളെ പിടികൂടി. പരിപാടി തുടരട്ടെ എന്ന് ഞാൻ ശുപാർശ ചെയ്തിട്ടുണ്ട്. പക്ഷേ, പൂർണ്ണമായും ലോ എൻഫോഴ്‌സ്‌മെന്റിന്റെ മാർഗനിർദേശപ്രകാരമായിരിക്കും നടക്കുക. വൈകുന്നേരം ആസൂത്രണം ചെയ്തതിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും’-അദ്ദേഹം വ്യക്തമാക്കി.

Leave A Comment