ഒ ഐ സി സി ബഹ്റൈൻ  ആലപ്പുഴ ജില്ലാ കമ്മിറ്റി മോഹൻകുമാറിന് സ്വീകരണം നൽകി

  • Home-FINAL
  • Business & Strategy
  • ഒ ഐ സി സി ബഹ്റൈൻ  ആലപ്പുഴ ജില്ലാ കമ്മിറ്റി മോഹൻകുമാറിന് സ്വീകരണം നൽകി

ഒ ഐ സി സി ബഹ്റൈൻ  ആലപ്പുഴ ജില്ലാ കമ്മിറ്റി മോഹൻകുമാറിന് സ്വീകരണം നൽകി


കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ നൂറനാട് ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ നിന്നും കൈപ്പത്തി ചിഹ്നത്തിൽ ഉജ്വല വിജയം നേടിയ ഒ ഐ. സി. സി ബഹ്റൈൻ  ആലപ്പുഴ ജില്ല പ്രസിഡൻ്റ് മോഹൻ കുമാറിന്  ഒ ഐ. സി. സി ഓഫിസിൽ വെച്ച് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  ഗംഭിര സ്വീകരണം സംഘടിപ്പിച്ചു.  ഒ. ഐ. സി. സി ബഹ്റൈൻ  ആലപ്പുഴ  ജില്ലാ ആക്ടിങ്ങ്  പ്രസിഡൻ്റ് സന്തോഷ് ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ബൈജു ചെന്നിത്തല സ്വാഗതവും ദേശീയ  ചാരിറ്റി വിംഗ്  കൺവീനർ സാമുവേൽ മാത്യു നന്ദിയും രേഖപ്പെടുത്തി .ഒ. ഐ. സി. സി ബഹ്റൈൻ  ദേശീയ പ്രസിഡൻ്റ് ഗഫൂർ ഉണ്ണിക്കുളം ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.തുടർന്ന് വർക്കിഗ് പ്രസിഡൻ്റ് ബോബി പാറയിൽ, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി മനു മാത്യു, ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി പ്രദിപ് മേപ്പയൂർ, നാഷണൽ കമ്മിറ്റിജനറൽ സെക്രട്ടറിമാരായ ജേക്കബ് തേക്കുംതോട്,ഷമിം കെ.സി നടുവണ്ണൂർ, ഗിരീഷ് കാളിയത്ത്,ലേഡീസ് വിംഗ് പ്രസിഡൻ്റ് മിനിമാത്യു,ഐ.വൈ.സി.ഇൻ്റർനാഷണൽ പ്രസിഡൻ്റ് നിസ്സാർ കുന്നംകുളത്തിങ്കൽ, ‘
ജില്ലാ പ്രസിഡൻ്റുമാരായ സന്തോഷ് നായർ (തിരുവനന്തപുരം), ശ്രീജിത്ത് പനായി (കോഴിക്കോട്),    സൽമാനുൽഫാരിസ് (പാലക്കാട്),    സുരേഷ് പുണ്ടൂർ(കാസർഗോഡ്)  ,അലക്സ് മഠത്തിൽ(പത്തനംതിട്ട), നസീം തൊടിയൂർ, തോമസ്സ് ഫിലിപ്പ് എന്നിവർ ആശംസ പ്രസംഗം നടത്തി.

Leave A Comment