ബംഗാള്‍ രണ്ടാംഘട്ട വോട്ടെടുപ്പ്: ഉച്ച വരെ 40 ശതമാനം പോളിം​ഗ്

  • Home-FINAL
  • India
  • ബംഗാള്‍ രണ്ടാംഘട്ട വോട്ടെടുപ്പ്: ഉച്ച വരെ 40 ശതമാനം പോളിം​ഗ്

ബംഗാള്‍ രണ്ടാംഘട്ട വോട്ടെടുപ്പ്: ഉച്ച വരെ 40 ശതമാനം പോളിം​ഗ്


കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ കനത്ത പോളിം​ഗ്. ​ഉച്ചവരെയുള്ള കണക്ക് പ്രകാരം 40 ശതമാനം പോളിം​ഗാണ് രേഖപ്പെടുത്തിയത്. 142 മണ്ഡലങ്ങളിലേക്കുള്ള പോളിം​ഗ് ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ 3.21 കോടി വോട്ടർമാരിൽ 18.39 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.

ഏറ്റവും ഉയർന്ന പോളിം​ഗ് രേഖപ്പെടുത്തിയത് പുർബ ബർധമാൻ ജില്ലയിലാണ്. 20.86 ശതമാനമാണ് പോളിം​ഗ്. ഏപ്രിൽ 23-ന് നടന്ന ഒന്നാം ഘട്ടത്തിൽ വടക്കൻ ബംഗാളിലെ 152 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അവിടെ രേഖപ്പെടുത്തിയ 93.17 ശതമാനം എന്ന റെക്കോർഡ് പോളിംഗ് ബിജെപിയ്‌ക്കും തൃണമൂലിനും വലിയ പ്രതീക്ഷയാണ് നൽകുന്നത്. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മേഖലകൾ കഴിഞ്ഞ 15 വർഷമായി തൃണമൂലിന്റെ ഉരുക്കുകോട്ടകളാണ്. വോട്ടെടുപ്പിനിടെ, ഒന്നിലധികം ജില്ലകളിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave A Comment