തൊഴിലാളി ദിനത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി മാതൃകയായി മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ

  • Home-FINAL
  • Business & Strategy
  • തൊഴിലാളി ദിനത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി മാതൃകയായി മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ

തൊഴിലാളി ദിനത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി മാതൃകയായി മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ


തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം അടിസ്ഥാനമാക്കി മനാമ സെന്റർ മാർക്കറ്റ് മലയാളി അസോസിയേഷനും ഷിഫ അൽസീറ ഹോസ്പിറ്റലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുന്നതും അല്ലാത്തതുമായ എല്ലാ രാജ്യക്കാരെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് നല്ല രീതിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി മാതൃകയായി.രാവിലെ ആറു മണിക്ക് തുടങ്ങിയ ക്യാമ്പ് ഉച്ചക്ക് 12 മണിക്ക് സമാപിച്ചു ക്യാമ്പിൽ മുന്നൂറിൽ ആളുകൾ ടെസ്റ്റുകൾ നടത്തി ഡോക്ടറെ കാണിച്ചു സംതൃപ്തിയായി.

പ്രസിഡണ്ട് അനീഷ് ബാബു, സെക്രട്ടറി ഷബീർ പൂനൂർ, ട്രഷറർ ലത്തീഫ് മരക്കാട്ട് മുനീർ ഷഫീൽ ഷമീർ സലീം യോഗേഷ് നജീബ് മജീദ് മറ്റു ഭാരവാഹികൾ എക്സിക്യൂട്ടീവ് മെമ്പർമാർ ക്യാമ്പിന് നേതൃത്വം നൽകി.ക്യാമ്പുമായിട്ട് സഹകരിച്ച എല്ലാ മെമ്പർമാരോടും അതുപോലെ എല്ലാ രീതിയിലും നമ്മോട് ഒപ്പം നിന്ന് സഹകരിച്ച ശിഫ അൽ ജസീറ ഹോസ്പിറ്റലിലെ മാനേജ്മെന്റ് സ്റ്റാഫ് അംഗങ്ങൾക്ക് സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു.പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷിഫ അൽ ജസീറ ഹോസ്പിറ്റൽ മാനേജ്മെന്റിന് MCMA ട്രഷർ മൊമെന്റോ നൽകി MCMA വളണ്ടിയേഴ്സ് നിസാം ജസീർ അഷറഫ് കാപ്പാട് ബഷീർ ഉള്ളിയേരി, രവി പാവണ്ടൂർ, ഹാരിസ് കാസർകോട്, അനീഷ് അത്തോളി, പ്രവീൺ തിരൂർ, പ്രണവ് മലപ്പുറം ക്യാമ്പ് നിയന്ത്രിച്ചു.

Leave A Comment