തൊഴിലാളി ദിനത്തിൽ കരുതലുമായി ഹോപ്പ് ബഹ്‌റൈൻ; ഹിദ്ദിൽ ഫുഡ് കിറ്റ് വിതരണം നടത്തി

  • Home-FINAL
  • Business & Strategy
  • തൊഴിലാളി ദിനത്തിൽ കരുതലുമായി ഹോപ്പ് ബഹ്‌റൈൻ; ഹിദ്ദിൽ ഫുഡ് കിറ്റ് വിതരണം നടത്തി

തൊഴിലാളി ദിനത്തിൽ കരുതലുമായി ഹോപ്പ് ബഹ്‌റൈൻ; ഹിദ്ദിൽ ഫുഡ് കിറ്റ് വിതരണം നടത്തി


അന്താരാഷ്ട്ര തൊഴിലാളി ദിനമായ മെയ് ഒന്നിന് ഹോപ്പ് ബഹ്‌റൈൻ ഹിദ്ദ് ലേബർ ക്യാമ്പിൽ സൗജന്യ ഫുഡ് കിറ്റ് വിതരണം സംഘടിപ്പിച്ചു. “വിശപ്പാണ് ഭൂമിയിലെ ഏറ്റവും വലിയ വേദന, അതു മാറ്റുന്നത് ഏറ്റവും വലിയ പുണ്യം” എന്ന ആപ്തവാക്യം മുൻനിർത്തി, വർഷങ്ങളായി തുടർന്നു വരുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ വർഷവും കിറ്റ് വിതരണം നടത്തിയത്.വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഹിദ്ദിലെ ലേബർ ക്യാമ്പിൽ നടന്ന ചടങ്ങിൽ, അർഹരായ 250-ൽ അധികം തൊഴിലാളി സഹോദരങ്ങൾക്ക് ഫുഡ് കിറ്റുകൾ കൈമാറി. അരി, പഞ്ചസാര, ആട്ട, പയർവർഗ്ഗങ്ങൾ,പച്ചക്കറികൾ,തുടങ്ങി ഒരു കുടുംബത്തിന് രണ്ടാഴ്ചത്തേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ അടങ്ങിയതായിരുന്നു ഓരോ കിറ്റും.കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഹോപ്പ് ബഹ്‌റൈൻ അംഗങ്ങളും, അഭ്യുദയകാംക്ഷികളും, സ്പോൺസർമാരും ഒത്തൊരുമിച്ച് നടത്തിയ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് ഈ പദ്ധതി വിജയകരമായി പൂർത്തിയാക്കാനായതെന്ന് ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ “ഹോപ്പ്” പ്രസിഡന്റ് മനോജ്‌ സമ്പാൻ , സെക്രട്ടറി ശ്യാംജിത്ത്, രക്ഷാധികാരി കെ ആർ നായർ,മറ്റ് ഭാരവാഹികൾ,സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. “തൊഴിലാളികൾ ഈ രാജ്യത്തിന്റെ നട്ടെല്ലാണ്. അവരുടെ കഷ്ടപ്പാടിന് ഒരു ചെറിയ കൈത്താങ്ങ് നൽകാൻ സാധിക്കുന്നത് വലിയ അനുഗ്രഹമായി കാണുന്നു. ഈ ദൗത്യത്തിൽ സഹകരിച്ച ഓരോരുത്തർക്കും ഹോപ്പ് ബഹ്‌റൈൻ നന്ദി അറിയിക്കുന്നു” എന്ന് ഭാരവാഹികൾ പറഞ്ഞു.ബഹ്‌റൈനിലെ പ്രവാസി മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ കൂട്ടായ്മയാണ് ഹോപ്പ് ബഹ്‌റൈൻ. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഘടന സജീവമായി പ്രവർത്തിച്ചു വരുന്നു.

Leave A Comment