കുടുംബ സൗഹൃദ വേദി തൊഴിലാളി ദിനം ആഘോഷിച്ചു.

കുടുംബ സൗഹൃദ വേദി തൊഴിലാളി ദിനം ആഘോഷിച്ചു.


കുടുംബ സൗഹൃദ വേദി ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി ദിനം സൽമാനിയയിലുള്ള ACME ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഒപ്പം ആഘോഷിച്ചു.ജനറൽ സെക്രട്ടറി ബോബി പിളിമൂട്ടിൽ സ്വാഗതം അർപ്പിച്ചു. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗം ബിജു ജോർജ് പ്രോഗ്രാമിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു, സംഘടനയുടെ മുഖ്യ രക്ഷാധികാരി അജിത് കണ്ണൂർ, ചാരിറ്റി വിംഗ് സെക്രട്ടറി സയിദ് ഹനിഫ തൊഴിലാളി ദിനാശംസകൾ നേർന്നു സംസാരിച്ചു .

ഏകദേശം 100 ൽ പരം തെഴിലാളി സഹോദരങ്ങൾക്ക് സംഘടനയുടെ സന്തോഷ സമ്മാനയമായി ബിരിയാണിയും വിതരണം ചെയ്തു.ലേഡീസ് വിംഗ് പ്രസിഡന്റ്‌ കാത്തു സച്ചിൻദേവ്, ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ,മെമ്പർഷിപ് സെക്രട്ടറി അജിത് മണക്കാല,വർക്കിംഗ്‌ കമ്മറ്റി അംഗങ്ങൾ ആയ ദേവി ദിവ്യ,വിനോദ് ആറ്റിങ്ങൽ,ബൈജു,ഹുസൈൻ വയനാട്, സന്തോഷ്‌ തലവിൽ, ഹമീദ്, ഷറഫ് കണ്ണൂർ,സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്ന വ്യക്തികൾ ആയ ജേക്കബ് തേക്കുതോട്,തോമസ് ഫിലിപ്പ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.അവസരം ഒരുക്കി തന്ന ക്യാമ്പിന്റെ ചുമതലക്കാർക്ക് സംഘടനയുടെ പേരിൽ ഉള്ള നന്ദിയും അറിയിച്ചു.

Leave A Comment