പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) ബഹ്റൈൻ ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ ഹിദ്ദ് അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി.ഹിദ്ദിലുള്ള അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ രാവിലെ 8.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാണ് ക്യാമ്പ് നടന്നത്.നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത് എന്ന സന്ദേശമുയർത്തി നടത്തിയ ക്യാമ്പിൽ വിപുലമായ പരിശോധനകളാണ് ഒരുക്കിയിരുന്നത്.അൽ ഹിലാൽ ഹോസ്പിറ്റലിന്റെ എല്ലാ ശാഖകളിലും 50% വരെ ഡിസ്കൗണ്ട് ലഭിക്കുന്ന പ്രിവിലേജ് കാർഡിന്റെ വിതരണ ഉത്ഘാടനവും ക്യാമ്പിൽ നടന്നു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും കൂടാതെ രജിസ്റ്റർ ചെയ്തവർക്കും കാർഡുകളുടെ വിതരണം നടത്തുകയും ചെയ്തു. ഏകദേശം 150 ൽ പരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.
പ്രസികളുടെആരോഗ്യ കരങ്ങളിൽ വരുത്തേണ്ട ശ്രദ്ധയെ കുറിച്ച് ഇന്റേണൽ മെഡിസിൻ ഡോക്ടർ അഭിലാഷ് ചാക്കോ ക്ലാസ്സിൽ വിവരിച്ചു.ലേഡീസ് വിംഗ് സെക്രട്ടറി ലിബി സ്വാഗതം പറയുകയും.അൽ ഹിലാൽ ബ്രാഞ്ച് ഹെഡ് സാം മാത്യു അൽഹിലാൽ നൽകുന്ന സേവനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു ദേവാഞ്ജനം,സെക്രട്ടറി സുനു കുരുവിള,
ട്രഷറർ വിനീത്, വൈസ് പ്രസിഡന്റ് മോൻസി ബാബു മെഡിക്കൽ കോർഡിനേറ്റർമാരായ റോബിൻ, അഞ്ജു വിഷ്ണു, മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു. സുഭാഷ് തോമസ് ക്യാമ്പ് രജിസ്ട്രേഷൻ കോർഡിനേറ്റ് ചെയ്തു ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും പ്രസിഡന്റ് ദയ ശ്യം നന്ദി അറിയിക്കുകയും ചെയ്തു.

