തിരുവനന്തപുരം: വോട്ടെണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫിന് വലിയ മുന്നേറ്റം. എൽഡിഎഫ് 51, യുഡിഎഫ് 84, എൻഡിഎ 5. കാസർകോട്, പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. 11 മന്ത്രിമാർ പിന്നിലാണ്. മന്ത്രി എ.കെ.ശശീന്ദ്രൻ സിഐടിയു നേതാവ് മാമ്പറ്റ ശ്രീധരനൊപ്പം കൗണ്ടിങ് സെന്ററിൽ നിന്ന് പുറത്തേക്ക് വരുന്നു. റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ. ചിഞ്ചുറാണി എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്.

