സാംസ ബഹ്‌റൈൻ അന്താരാഷ്ട്ര തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ചു.

  • Home-FINAL
  • Business & Strategy
  • സാംസ ബഹ്‌റൈൻ അന്താരാഷ്ട്ര തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ചു.

സാംസ ബഹ്‌റൈൻ അന്താരാഷ്ട്ര തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ചു.


സിൻജ് സ്കൈ ഷെൽ അപാർട്മെന്റ് ഹാളിൽ100 ൽ പരം അംഗങ്ങളെ ഉൾപ്പെടുത്തി നടന്ന അന്താരാഷ്ട്ര തൊഴിലാളി ദിനത്തിലെ പ്രധാന ആകർഷണം കുട്ടികളുടെ മോട്ടിവേഷൻ ക്ലാസ്സ്‌ ആയിരുന്നു.മൗന പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കിഡ്സ്‌ വിംഗ് പ്രസിഡന്റ്‌ നാഥരൂപ് ഗണേഷ് അദ്യക്ഷത വഹിക്കുകയും കിഡ്സ്‌ വിംഗ് സെക്രട്ടറി ഫിയോന സതീഷ് സ്വാഗതം പറയുകയും ചെയ്തു.സാംസ ജനറൽ സെക്രട്ടറി സോവിൻ തോമസ് പ്രോഗ്രാം ഉൽഘാടനം ചെയ്തു സംസാരിച്ചു.ലേഡീസ് വിംഗ് സെക്രട്ടറി ധന്യ സാബു മെയ്‌ദിന സന്ദേശം നൽകി.സാംസ വൈസ് പ്രസിഡന്റ്‌ സതീഷ് പൂമനക്കൽ, ലേഡീസ് വിംഗ് പ്രസിഡന്റ്‌ അജിമോൾ സോവിൻ, ചാരിറ്റി കൺവീനർ ജേക്കബ് കൊച്ചുമ്മൻ, ഉപദേശകസമതി അംഗം മുരളികൃഷ്ണൻ, കിഡ്സ്‌ വിംഗ് കൺവീനർ മനീഷ് പോന്നോത് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.കിഡ്സ്‌ വിംഗ് വൈസ് പ്രസിഡന്റ്‌ അൻവിയ സാബു പരിപാടികൾ ഭംഗിയായി നിയന്ത്രിച്ചു.

ബഹ്‌റിനിലെ അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കർ ആയ ഡോക്ടർ സജികുമാർ വിശ്വലിങ്കം (സ്പെഷ്യലിസ്റ്റ് പിടിയാട്രിഷ്യൻ, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ),പ്രമുഖ സാമൂഹ്യപ്രവത്തകനും അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഫാമിലി ഫിസിഷ്യനുമായ ഡോക്ടർ ബാബു രാമചന്ദ്രൻ എന്നിവർ ചേർന്ന് നടത്തിയ മോട്ടിവേഷൻ ക്ലാസ്സ്‌ എന്തുകൊണ്ടും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദകരവും ഉപകാരപ്രദവുമായിരുന്നു.അംഗങ്ങളുടെ സംശയങ്ങൾക്കു ലളിതവും അർത്ഥവത്തായതുമായ മറുപടികൾ നൽകി രണ്ടുപേരും ഇ ക്ലാസ്സ്‌ ഏറ്റവും ഭംഗിയായി നടത്തി.ഡോക്ടർ ബാബു രാമചന്ദ്രനും ഡോക്ടർ സജികുമാറിനും മൊമെന്റോ നൽകി സാംസായുടെ ആദരവറിയിച്ചു.

തുടർന്നു നടന്ന യാത്ര അയപ്പു ചടങ്ങിൽ സാംസ കിഡ്സ്‌ വിങ്ങിൽ നിന്നും ഉപരിപഠനത്തിനായി നാട്ടിലേക്കു പോകുന്ന നാഥരൂപ് ഗണേഷ്, സർവനാഥ്‌ ഗണേഷ്,എയ്ഞ്ചൽ സുധി എന്നി കുട്ടികൾക്ക് സാസയുടെ വകയായി മോമെന്റൊയും ലേഡീസ് വിംഗ്, കിഡ്സ്‌ വിംഗ് വകയായി സമ്മാനങ്ങളും കൈമാറി. ഉപദേശകസമതി അംഗം വത്സരാജ് കുയിമ്പിൽ ഉപരിപഠനത്തിന് പോകുന്ന കുട്ടികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.സാംസ ട്രഷർ സുനിൽ നീലഞ്ചേരി,മെമ്പർഷിപ് സെക്രട്ടറി വിനീത് മാഹി,ജോയിന്റ് സെക്രട്ടറി സിത്താര മുരളികൃഷ്ണൻ, നിർമല ജേക്കബ്, അമൽ വേണു,തൻസിർ, ഹരിദാസ്, സുധി ചിറക്കൽ, അജി അനിരുദ്ധൻ തുടങ്ങിയവരും പരിപാടികൾക്ക് നേതൃത്വം നൽകി.കിഡ്സ്‌ വിംഗ് സെക്രട്ടറി ഡൈന സോവിൻ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു. തുടർന്ന് സ്നേഹവിരുന്നുടെ പരിപാടികൾ അവസാനിച്ചു.

Leave A Comment