പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. CPIMന് പറ്റിയ തെറ്റ് യുഡിഎഫിന് ഉണ്ടാകരുത്. കേരളത്തിൽ കണ്ടത് അതിശക്തമായ സർക്കാരിന് വിരുദ്ധമായ കൊടുങ്കാറ്റാണ്. ഈ കൊടുങ്കാറ്റിനെ അതിജീവിക്കാനുള്ള ശക്തി പരമ്പരാഗതമായ മാർക്സിസ്റ്റ് കോട്ടകൾക്ക് ഇല്ലാതായി പോയി എന്ന് അദ്ദേഹം പറഞ്ഞു.ഭരണം കിട്ടിയ യുഡിഎഫ് ജനങ്ങളെ മനസ്സിലാക്കണം. യജമാനൻമാർ ജനമാണ്. തിരഞ്ഞെടുപ്പ് ഗ്യാരന്റികൾ നടപ്പാക്കണമെന്നും എ കെ ആന്റണി കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയെ കുറിച്ചോ മന്ത്രിമാരെ കുറിച്ചോ ഇപ്പോൾ അഭിപ്രായം പറയാനില്ലന്നും ,കേൾക്കുന്ന പേരൊക്കെ ഇഷ്ടമുള്ളതാണെന്നും എ കെ ആന്റണി പറഞ്ഞു.

