യുഡിഎഫ് വിജയ ദിനം; ആഘോഷ രാവ് സംഘടിപ്പിച്ച്‌ ഐ ഒ സിയും ,ഐവൈസിസിയും

  • Home-FINAL
  • Business & Strategy
  • യുഡിഎഫ് വിജയ ദിനം; ആഘോഷ രാവ് സംഘടിപ്പിച്ച്‌ ഐ ഒ സിയും ,ഐവൈസിസിയും

യുഡിഎഫ് വിജയ ദിനം; ആഘോഷ രാവ് സംഘടിപ്പിച്ച്‌ ഐ ഒ സിയും ,ഐവൈസിസിയും


എ ഐ സി സി യുടെ ഗ്ലോബൽ പോഷക സംഘടനയായ ഇന്ത്യൻ ഓവർവീസ് കോൺഗ്രസും ,ബഹ്‌റൈനിലെ യൂത്ത് വിഭാഗമായ ഐവൈസിസിയും സംയുക്തമായി ബഹ്റൈൻ മീഡിയ സിറ്റി ഹാളിൽ യുഡിഎഫിൻ്റെ ശക്തമായ വിജയത്തിൽ ആഘോഷരാവ് സംഘടിപ്പിച്ചു.ആഘോഷത്തിൽ യുഡിഎഫ് പോഷക സംഘടനാ പ്രതിനിധികൾ സംഘടനാ ഭാരവാഹികൾ അടക്കം നിരവധി പാർട്ടി പ്രവർത്തകർ പങ്കെടുത്തു.ഐവൈസിസി പ്രസിഡൻ്റ് റിച്ചി കലാതുരുത്തു അധ്യക്ഷ വഹിച്ച ആഘോഷരാവ് ഐഒസി പ്രസിഡൻ്റ് മുഹമ്മദ് മൻസൂർ ഉത്ഘാടനം ചെയ്തു.ചടങ്ങിൽ ഐഒസി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി മുഖ്യപ്രഭാഷണം നടത്തി.യുഡിഎഫിൻ്റെ ഉജ്വല വിജയത്തിൽ കേക്ക് മുറിച്ചും ,മധുര വിളമ്പിയുമാണ് പ്രവർത്തകർ ആഘോഷരാവ് കെങ്കേമം ആക്കിയത് .

ആഘോഷത്തിന്റെ ഭാഗമായി നൃത്തം,ചെണ്ടമേളം,ഗാനമേള എന്നിവയും അരങ്ങേറി.ചടങ്ങിൽ ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് സംഘടനാ ഭാരവാഹികളെ പൊന്നാട അണിയിച്ചു ആദരിച്ചു. കേരളത്തിലെ വോട്ടെണ്ണൽ തത്സമയം ഐവൈസിസിയുടെ പ്രവർത്തകർക്ക് ബഹ്റൈനിൽ ബഹ്‌റൈൻ മീഡയ സിറ്റിയിൽ ഒരുക്കിയിരുന്നു. ഐവൈസിസി ജനറൽ സെക്രട്ടറി സെലിം അബു താലിബ് സ്വാഗതം പറഞ്ഞു.,ഐഒസി ഭാരവാഹികളായ കുർഷിദ് ആലം,ഖയാസുള്ള ഇഷ്‌റത്,കെ സി എ പ്രസിഡൻ്റ് ജയിംസ് ,കെ എം സി സി പ്രതിനിധി നിസാർ ഉസ്‌മാൻ,ഹുസൈൻ ഹാജി,ആർ എം പി പ്രതിനിധി ടൈറ്റസ് ,അൻവർ ,മഹാത്മാഗാന്ധി ഭാരവാഹി ബാബു കുഞ്ഞിരാമൻ, ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയംഗം ബിജു,സാമൂഹ്യ പ്രവർത്തകൻ ഫസൽ ഹഖ്,ഐവൈസിസി ലേഡീസ് കൺവീനർ മുബീന മൻഷീർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ഷഫീഖ് സൈഫുദീൻ നന്ദി പറഞ്ഞു.

Leave A Comment