ചരിത്രവിജയത്തിൽ ആഘോഷങ്ങളുമായി ഒഐസിസി

ചരിത്രവിജയത്തിൽ ആഘോഷങ്ങളുമായി ഒഐസിസി


കേരളത്തിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിയുടെ ചരിത്ര വിജയത്തിൽ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ജില്ലാ കമ്മറ്റികളുടെയും, വനിതാ വിഭാഗത്തിന്റെയും നേതൃത്വത്തിൽ കെ സി എ ഓഡിറ്റോറിയത്തിൽ വച്ച് വിജയഘോഷം നടത്തി. കഴിഞ്ഞ പത്തു വർഷം കേരളത്തിലെ ജനങ്ങൾ അനുഭവിച്ച ദുരിതപൂർണ്ണമായ ജീവിതത്തിന് സമാപനം കുറിച്ച തെരഞ്ഞെടുപ്പ് ആയിരുന്നു നടന്നത് എന്ന് വിജയഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ജനാധിപത്യരാജ്യത്ത്, ജനങ്ങളെ നയിക്കുന്ന നേതാക്കൾ ഏകാധിപതികളെ പോലെ പെരുമാറിയാൽ , പ്രതികരിക്കാൻ ലഭിക്കുന്ന അവസരങ്ങളിൽ ജനം പ്രതികരിക്കും. മദ്യ- മയക്കുമരുന്ന് മാഫിയകളുടെ പ്രധാന ഇടമായി കേരളത്തെ മാറ്റുവാൻ മാത്രമേ കഴിഞ്ഞ പത്തു വർഷത്തെ ഭരണം കൊണ്ട് സാധിച്ചുള്ളൂ.

സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ് ആയി മദ്യവും, ലോട്ടറിയും മാത്രമാക്കാൻ ആണ് നമ്മുടെ ഭരണകർത്താക്കൾ ശ്രമിച്ചത്. വിലക്കയറ്റം മൂലം സാധാരണ ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യം ആണ് നിലവിൽ ഉള്ളത്. ഈ സാഹചര്യങ്ങളെ നേരിട്ട് കൊണ്ട് വേണം പുതിയ സർക്കാരിന് മുന്നോട്ട് പോകാൻ എന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.ജനറൽ സെക്രട്ടറി കെ സി ഷമീം സ്വാഗതവും വർക്കിംഗ് പ്രസിഡണ്ട് ബോബി പാറയിൽ അധ്യക്ഷത വഹിച്ച വിജയാഘോഷത്തിൽ പ്രസിഡണ്ട് ഗഫൂർ ഉണ്ണികുളം ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു കെ സി എയുടെ പ്രസിഡണ്ട് ജെയിംസ് ജോൺ മുഖ്യാതിഥിയായി പങ്കെടുക്കുകയും ജനറൽ സെക്രട്ടറി മനു മാത്യു,വനിതാ വിങ്ങിന്റെ പ്രസിഡണ്ട് മിനി മാതി മാത്യു വിജയാശംസകൾ അർപ്പിച്ചു സംസാരിച്ചു ജനറൽ സെക്രട്ടറി ജേക്കബ് തേക്കുംതോട് നന്ദി അർപ്പിച്ച് ഈ പരിപാടിക്ക് ഒഐസിസി നേതാക്കന്മാർ നേതൃത്വം നൽകി.

Leave A Comment